അയർലന്റിൽ വാഹനാപകടം:തൊടുപുഴ സ്വദേശി യുവാവിന് ഗുരുതരമായ പരിക്ക്

ലീമെറിക്ക് : അയർലന്റിലെ കൗണ്ടി ക്ലെയറിലെ എന്നിസിനടുത്ത് കിലൃശിലുണ്ടായ വാഹനാപകടത്തിൽ തൊടുപുഴ സ്വദേശിയായ യുവാവിന് ഗുരുതരമായ പരിക്ക് . വാഹനം മരത്തിലിടിച്ചാണ് തൊടുപുഴ കലൂർ ക്കാട് സ്വദേശി ചിറയ്ക്കൽ പോൾ ജോസഫിന് ഗുരുതര പരിക്കേറ്റത് .പോളി(30)നെ ലീമെറിക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

N68 ല്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് പൂര്‍ണമായും തകര്‍ന്നു. ഇന്ന് രാവിലെ 9.30 ന് എന്നിസിൽ നിന്ന്  കിൽറുഷിലേക്കുള്ള പാതയില്‍ കേഹീറിയ നാഷണല്‍ സ്‌കൂളിന് സമീപമാണ് അപകടമുണ്ടായത്. കിൽറൂ ഷിലേക്ക് പോകുകയായിരുന്ന കാര്‍ റോഡ് മുറിച്ചുകടക്കുമ്പോഴാണ് നിയന്ത്രണം വിട്ട് സമീപമുള്ള മരത്തിലിടിച്ച് തകര്‍ന്നത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ തലകീഴായി മറിയുകയും കാര്‍ ഓടിച്ചിരുന്ന പോളിന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്യുകയായിരുന്നു .പോൾ നേഴ്‌സായി ജോലി നോക്കുകയായിരുന്നു

സംഭവ സ്ഥലത്തെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ കാറിന്റെ മുന്‍വശത്തെ ഡോര്‍ പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. പാരാമെഡിക്കല്‍ സംഘം സംഭവസ്ഥലത്തെത്തി പരിക്കേറ്റയാളെ ആംബുലന്‍സില്‍ ലീമെറിക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഗാര്‍ഡയുടെ നേതൃത്വത്തില്‍ അപകട സ്ഥലത്ത് പരിശോധനകള്‍ തുടരുകയാണ്. ഇതുമൂലം റോഡില്‍ ഭാഗീകമായി ഗതാഗത തടസ്സം നേരിടുന്നുണ്ട്.അവിവാഹിതനായ പോൾ ജോസഫ് നഴ്സായി അയർ ലണ്ടിൽ എത്തിയിട്ട് കുറച്ചു നാളുകളെ ആയിട്ടുള്ളു.പരിക്ക് ഗുരുതരമായതിനാൽ കോർക്കിലേയ്ക്കോ,ഡബ്ലിനിലേയ്‌ക്കോ പോൾസ് ജോസഫിനെ ഷിഫ്റ്റ് ചെയ്യുമെന്നും റിപ്പോർട്ടുണ്ട്

Latest