ടീ ടൈം ഗ്രൂപ്പിന്റെ പുതിയ ശാഖ അബൂ ഹമൂറിൽ പ്രവർത്തനമാരംഭിച്ചു

സിയാഹുറഹ്മാൻ
ദോഹ : കഫ്റ്റീരിയ മേഖലയിൽ കഴിഞ്ഞ പതിനഞ്ച് വർഷത്തോളമായി നിറസാന്നിധ്യമായ ടീ ടൈം ഗ്രൂപ്പിന്റെ ഖത്തറിലെ 25ാമത് ശാഖ അബൂ ഹമൂറിലെ അൽ ബറീക്ക് സ്ട്രീറ്റിലെ ഖത്തർ സൈന്റിഫിക്ക് ക്ലബ്ബിന് എതിർവശത്തായി പ്രവർത്തനമാരംഭിച്ചു. മാനേജിംഗ് ഡയറക്ടർ അബ്ദുൽ കരീം, ബഷീർ പി.വി, ജമാൽ നാസർ അൽ കഅബി എന്നിവരുടെ സാന്നിധ്യത്തിൽ ഖലീഫ ഷെയ്ക് അൽ കഅബി, ഹമദ് റാഷിദ് അൽ കഅബിയും ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു.
ഖത്തറിനെ കൂടാതെ ഒമാൻ, സൗദി, ബഹ്‌റൈൻ, യു.എ.ഇ എന്നിവിടങ്ങളിൽ ടീ ടൈമിന് ശാഖകളുണ്ട്.
ഫോട്ടോ : ടീം ടൈം ഗ്രൂപ്പിന്റെ അബൂഹമൂറിലെ പുതിയ ശാഖ ഖലീഫ ഷെയ്ക് അൽ കഅബി ഉദ്ഘാടനം ചെയ്യുന്നു.
Latest