ആര്യാടന്‍ മുഹമ്മദ് മക്കയില്‍ ഉംറ നിര്‍വഹിച്ചു.

ജിദ്ദ∙ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദ് മക്കയില്‍ ഉംറ നിര്‍വഹിച്ചു. ബന്ധുവായ പ്രമുഖ വ്യവസായിയുടെ കുടുംബത്തോടൊപ്പം തിങ്കളാഴ്ച രാത്രിയാണ് ഉംറ നിര്‍വഹിച്ചത്. നടക്കാന്‍ പ്രയാസമുള്ളതിനാല്‍ ചക്ര കസേരയുടെ സഹായത്തോടെയായിരുന്നു കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഉംറക്കു ശേഷം ഹറമില്‍ ഏറെ നേരം ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. പിന്നീട് അദ്ദേഹം മസ്ജിദുന്നബവി സന്ദര്ശനത്തിനായി മദീനയിലേക്ക് പോയി.

Latest