അധ്യാപക സമരത്തിനെതിരെ ഒരു വിഭാഗം രംഗത്ത്: സമരം ഉത്തര കൊറിയൻ രീതിയിലെന്നു വിമർശനം

സ്വന്തം ലേഖകൻ

ഡബ്ലിൻ: രാജ്യത്ത് ഗ്രാസ് റൂട്ട് ലെവലിൽ സമരം ആരംഭിക്കാനുള്ള അസോസിയേഷൻ ഓഫ് സെക്കൻഡറി ടീച്ചേഴ്‌സ് ആയർലൻഡൻഡിന്റെ സമരത്തിനെതിരെ ഒരു വിഭാഗം ഉദ്യോഗസ്ഥർ പ്രതിഷേധവുമായി രംഗത്ത്. ഉത്തരകൊറിയൻ ഏകാധിപതിയുടെ ശൈലിയിലാണ് അധ്യാപക സംഘടനകൾ പ്രവർത്തിക്കുന്നതെന്നാണ് ഒരു വിഭാഗം ഇപ്പോൾ കുറ്റപ്പെടുത്തുന്നത് കഴിഞ്ഞ ദിവസം ചേർന്ന് സ്‌പെഷ്യൽ കൺവൻഷനിലാണ് ഇതു സംബന്ധിച്ചു ഗുരുതരമായ ആരോപണങ്ങൾ ഒരു വിഭാഗം ഉയർത്തിയത്.
ആനുവൽ കൺവൻഷനിലാണ് ഒരു വിഭാഗം ഉത്തരകൊറിയൻ ട്രേഡ് യൂണിയൻ മൂവ്‌മെന്റിന്റെ രൂപത്തിലാണ് രാജ്യത്തെ ഒരു വിഭാഗം പ്രവർത്തിക്കുന്നതെന്ന ആരോപണവുമായി അധ്യാപക സംഘടനാ പ്രതിനിധികൾ രംഗത്ത് എത്തിയിരിക്കുന്നത്. എഎസ്ടിഐ മാത്രമാണ് ലാൻഡൗൺ റോഡ് എഗ്രിമെന്റ് അംഗീകരിക്കാതെ നിൽക്കുന്ന ഏക പൊതുമേഖലാ യൂണിയൻ. ഈ കരാർ നടപ്പാക്കിയാൽ ജീവനക്കാർക്കു സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും, അധ്യാപകരുടെ കരാർ രീതിയിൽ താമസമുണ്ടാകുമെന്നുമാണ് എഎസ്ടിഐയുടെ അവകാശവാദം.
എന്നാൽ, യൂണിയൻ നേതൃത്വത്തിൽ ഈ ആഴ്ച നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്ന സമരത്തിൽ നിന്നു പിന്മാറണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം അധ്യാപകർ ഒപ്പു ശേഖരണവും ആരംഭിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top