ഓസ്‌ട്രേലിയയിലും ബീഫ് നിരോധനം; തീരുമാനം അറിയിച്ച് ബിസിസിഐ

ഓസീസ് പര്യടനത്തിന് എത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മെനുവില്‍ നിന്നും ബീഫ് ഒഴിവാക്കണം എന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് ബിസിസിഐ. ഇംഗ്ലണ്ട് പര്യടനത്തിന് ഇടയില്‍ ഇന്ത്യന്‍ ടീമിനുള്ള മെനുവില്‍ ബീഫ് വിഭവങ്ങള്‍ ഒരുക്കിയതിനെതിരെ ഒരു വിഭാഗം പ്രതിഷേധിച്ചിരുന്നു.

ഇംഗ്ലണ്ടിലെ ഇന്ത്യന്‍ ടീമിന്റെ മെനു ബിസിസിഐ ട്വീറ്റ് ചെയ്തിരുന്നു. മെനുവില്‍ ബീഫ് പാസ്ത കണ്ടതോടെ വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ ഓസീസ് പരമ്പരയില്‍ ഇത് ആവര്‍ത്തിക്കാതിരിക്കുവാനുള്ള മുന്നൊരുക്കം ബിസിസിഐ നടത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിസിസിഐയിലെ ഏതാനും അംഗങ്ങള്‍ ഓസ്‌ട്രേലിയയിലേക്ക് എത്തുകയും, മെനുവില്‍ നിന്നും ബീഫ് വെട്ടാന്‍ ആവശ്യപ്പെടുകയും ചെയ്തു. ബീഫ് ഒഴിവാക്കുന്നത് സംബന്ധിച്ച നിബന്ധന ഇരു രാജ്യങ്ങളിലേയും ക്രിക്കറ്റ് ബോര്‍ഡുകള്‍ തമ്മിലുള്ള മെമ്മോറാന്‍ഡം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിങ്ങില്‍ ഉള്‍പ്പെടുത്താനും ഇന്ത്യ ആവശ്യപ്പെട്ടതായി മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബീഫ് മാറ്റി കൂടുതല്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ മെനുവില്‍ ഉള്‍പ്പെടുത്തണം എന്നും ഓസ്‌ട്രേലിയയില്‍ എത്തിയ ബിസിസിഐ അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഓസീസ് പരമ്പരയ്ക്കിടെ ലഭിക്കുന്ന ഭക്ഷണങ്ങളെ കുറിച്ച് ക്രിക്കറ്റ് താരങ്ങള്‍ പരാതി ഉന്നയിക്കാറുണ്ടായിരുന്നു.

വെജിറ്റേറിയന്‍ മാത്രം കഴിക്കുന്ന കളിക്കാരെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഒരുക്കുന്ന മെനു പ്രധാനമായും ബാധിക്കുന്നത്. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ റെസ്റ്റോറന്റിനെയും ബിസിസിഐ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യന്‍ താരങ്ങള്‍ക്ക് അവര്‍ ആവശ്യപ്പെടുന്നത് പോലെ ഇവിടെ നിന്നും കറികള്‍ ലഭിക്കും.

Top