ബെന്നി ബഹനാന്‌ ഒ.ഐ.സി.സി യു.കെ സ്വീകരണം നല്‍കുന്നു; ഏപ്രില്‍ 5ന്‌ കവന്‍ട്രിയില്‍ 

 ലണ്ടൻ : ബെന്നി ബഹനാന്‌ ഒ.ഐ.സി.സി യു.കെ സ്വീകരണം നല്‍കുന്നു; ഏപ്രില്‍ 5ന്‌ കവന്‍ട്രിയില്‍
ബ്രിട്ടണിലെത്തുന്ന കെ.പി.സി.സി ഉന്നതാധികാര സമിതി അംഗവും എ.ഐ.സി.സി മെംബറുമായ ശ്രീ. ബെന്നി ബഹനാന്‍ എക്സ്‌ എംഎല്‍.എയ്ക്ക്‌ ഒ.ഐ.സി.സി യു.കെ സ്വീകരണം നല്‍കുന്നു. ഏപ്രില്‍ 5 വ്യാഴാഴ്‌ച്ച മിഡ്‌ലാന്റ്‌സിലെ കവന്‍ട്രിയിലാണ്‌ സ്വീകരണം ഒരുക്കിയിട്ടുള്ളത്‌.
കോണ്‍ഗ്രസ്‌, യൂത്ത്‌ കോണ്‍ഗ്രസ്‌, കെ.എസ്‌.യു രംഗത്ത്‌ പ്രവര്‍ത്തിച്ച്‌  യു.കെയിലേയ്ക്ക്‌ കുടിയേറിയിട്ടുള്ളവരും ശ്രീ ബെന്നി ബഹനാന്‍ എം.എല്‍.എയായിരുന്ന പിറവം, തൃക്കാക്കര നിയോജകമണ്ഡലത്തില്‍ നിന്നുള്ളവരും അദ്ദേഹത്തിന്റെ ജന്മനാടായ പെരുമ്പാവൂര്‍ നിന്നുള്ളവരും  യോഗത്തില്‍ പങ്കെടുക്കും. ജെയ്‌സണ്‍ ജോര്‍ജ്‌ അധ്യക്ഷത വഹിക്കുന്ന യോഗത്തിനു എബി സെബാസ്റ്റ്യന്‍, മാമ്മന്‍ ഫിലിപ്പ്‌ എന്നിവര്‍ നേതൃത്വം നല്‍കും.
പരിപാടി നടക്കുന്ന സ്ഥലം:
St Michael’s Church Hall
365 B Walsgrave Road
CV2 4BG
സമയവും തീയതിയും:
ഏപ്രില്‍ 5 വ്യാഴാഴ്‌ച്ച, 6 പി.എം
കൂടുതല്‍ വിവരങ്ങള്‍ക്ക്‌:
ജോണ്‍സണ്‍ യോഹന്നാന്‍: 07737541699
ഷീജോ വര്‍ഗ്ഗീസ്‌: 07852931287
Latest
Widgets Magazine