ബസ് എറാൻ സമരം ഒത്തു തീർപ്പിലേയ്ക്ക്; ലേബർ കോടതി ഇടപെടലിലൂടെ സമരം അവസാനിക്കുന്നു

സ്വന്തം ലേഖകൻ

ഡബ്ലിൻ: രാജ്യത്തെ ബസ് എറൈൻ ജീവനക്കാർ മൂന്നാഴ്ചയായി നടത്തിയിരുന്ന സമരം ഒത്തു തീർപ്പിലേയ്ക്കു നീങ്ങുന്നു. ജീവനക്കാർ കോടതിയെ സമീപിച്ചു വാങ്ങിയ ഉത്തരവിലൂടെയാണ് ഇപ്പോൾ സമരം അവസാനിപ്പിക്കാൻ വഴിയൊരുക്കുന്നത്. സമരത്തോടു സർക്കാർ പുറം തിരിഞ്ഞു നിൽക്കുകയും, അവഗണിക്കുകയുമായിരുന്നെന്നാണ് ഇപ്പോൾ തൊഴിലാളികൾ ആരോപിക്കുന്നത്. ഇന്ന് മുതൽ സർവീസുകൾ പൂർണതോതിൽ പ്രവർത്തന സജ്ജമായി തുടങ്ങിയിട്ടുണ്ടെന്നാണ് സൂചനകൾ.
ഡ്രൈവർമാർക്കു മണിക്കൂറിനു നൽകുന്ന വേതനത്തെച്ചൊല്ലിയായിരുന്നു തൊഴിലാളി യൂണിയനുകളും ജീവനക്കാരും സമരം ആരംഭിച്ചത്. 240 ജീവനക്കാരെ വോളണ്ടറി റിട്ടയർമെന്റ് നിർദേശിച്ചു നേരത്തെ ബസ് എറാൻ സർവീസിൽ നിന്നു പിരിച്ചു വിട്ടിരുന്നു. ഇതോടൊപ്പം നിലവിലുള്ള ജീവനക്കാർക്കു മണിക്കൂറിൽ നൽകുന്ന വേതനത്തെച്ചൊല്ലിയും തർക്കം ഉടലെടുത്തിരുന്നു. ഇതോടെയാണ് ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി തൊഴിലാളി യൂണിയനുകൾ സമരത്തിലേയ്ക്കു കടന്നത്. എന്നാൽ, തൊഴിലാളികളുടെ സമരത്തെ കാര്യമായ ഗൗരവത്തിലെടുക്കാൻ സർക്കാർ തയ്യാറായതുമില്ല. സമരം ആരംഭിച്ച് മൂന്നാഴ്ച പിന്നിട്ടിട്ടും സർക്കാർ സമരത്തോടു അനുഭാവ പൂർണമായ സമീപനമല്ല സ്വീകരിച്ചിരുന്നത്.
തുടർന്നാണ് ജീവനക്കാരുടെ യൂണിയനുകളും ഒരു വിഭാഗം ഡ്രൈവർമാരും ലേബർ കോടതിയെ സമീപിച്ചത്. തുടർന്നു കോടതി ഇവർക്കു അനൂകൂലമായ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ലേബർ കോടതി നിർദേശം ചർച്ച ചെയ്ത ശേഷം സമരം പിൻവലിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ചിരുന്നത്. ഡ്രൈവർമാർക്കു മണിക്കൂറിൽ നൽകുന്ന വേതനത്തെച്ചൊല്ലിയാണ് പ്രധാന തർക്കം നിലനിന്നിരുന്നത്. കോടതിയുടെ നിർദേശം അംഗീകരിക്കണമോ എന്ന കാര്യം വോട്ടെടുപ്പിലൂടെയാവും തീരുമാനിക്കുക. നിർദേശം ലഭിക്കുന്നതും ഇത് വോട്ടിനിട്ട് ചർച്ച ചെയ്യുന്നതും വരെ പിക്കറ്റിങ് തുടരുമെന്നായിരുന്നു എൻബിആർയു ജനറൽ സെക്രട്ടറി ഡെർമട്ട് ഒലെയറി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top