ബസ് എറാൻ സമരം നാലാം ദിവസവും: ട്രെയിൻ സമരം അവസാനിച്ചതായി സൂചന

സ്വന്തം ലേഖകൻ
ഡബ്ലിൻ:  രാജ്യത്തെ പൊതുഗതാഗത മേഖലയെ സ്തംഭനാവസ്ഥയിലാക്കി രാജ്യത്തെ പൊതുമേഖയിലെ സമരം ശക്തമായി തുടരുന്നു. നാലാം ദിവസവും തുടരുന്ന ബസ് ഏറാൻ സമരത്തെത്തുടർന്ന് താറുമാറായ പൊതു ഗതാഗതം സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ നിർത്തിവെച്ച റയിൽവേ സർവീസുകൾ പുനഃസ്ഥാപിച്ചു നാഷണൽ ബസ് ആൻഡ് റെയിൽ ട്രാൻസ്‌പോർട് ബസുകളുടെയും ട്രെയിനുകളുടെയും എണ്ണം കൂടാനും തീരുമാനിച്ചു. ഒരാഴ്ചത്തെ സമരത്തിന് 3.5 മില്യൺ യൂറോ ചെലവാകുമ്പോൾ അടുത്ത ഒരാഴ്ച കൂടി സമരം നീട്ടേണ്ടി വന്നാൽ 7 മില്യൺ യൂറോ ആയിരിക്കും നഷ്ടമാകുന്നത്.
സമരത്തെ തുടർന്നുള്ള പിക്കറ്റിങ് മൂലം രണ്ടു ദിവസം റയിൽ ഗതാഗതം കാര്യക്ഷമമായിരുന്നില്ല. എന്നാൽ എല്ലാ റൂട്ടിലും ട്രെയിൻ ഓടിത്തുടങ്ങിയതായി റയിൽ വൃത്തങ്ങൾ അറിയിച്ചു. ഡബ്ലിൻ ബസ്സുകളും ഓടുന്നുണ്ട്. നഗരത്തെക്കാൾ ഗ്രാമീണ മേഖലയെയാണ് സമരം സാരമായി ബാധിക്കുന്നത്. ബസ് ഏറാനെ മാത്രം ആശ്രയിക്കുന്ന റൂട്ടുകളിലാണ് ഇപ്പോൾ ഗുരുതരമായ ഗതാഗത പ്രതിസന്ധി തുടരുന്നത്. എങ്ങിനെയും സമരം അവസാനിപ്പിക്കാനുള്ള ഒരു ശ്രമവും ഇതുവരെ അണിയറയിൽ നടന്നിട്ടുമില്ല.
Top