മു​ത്തച്ഛന്‍റെ ചി​താ​ഭ​സ്മം ഉ​പ​യോ​ഗി​ച്ച് കേക്ക് ഉണ്ടാക്കി കൂട്ടുകാർക്ക് നല്കി വി​ദ്യാ​ർ​ഥി​നി

മുത്തച്ഛന്‍റെ ചിതാഭസ്മം ഉപയോഗിച്ച് കുക്കി കേക്ക് നിർമിച്ച് പെണ്‍കുട്ടി സുഹൃത്തുക്കൾക്ക് കഴിക്കാൻ നൽകി. കാലിഫോർണിയയിലെ ഡേവിസിൽ പ്രവർത്തിക്കുന്ന ഡാ വിൻസി ചാർട്ടർ അക്കാഡമിയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഹൈസ്കൂൾ വിദ്യാർഥിനി കാട്ടിയ സാഹസമാണ് വിവാദത്തിലായത്. മുത്തച്ഛന്‍റെ ചിതാഭാസ്മം ഉപയോഗിച്ച് കുക്കി കേക്ക് നിർമിച്ച പെണ്‍കുട്ടി അതുമായി സ്കൂളിൽ എത്തി ഒമ്പതു സുഹൃത്തുക്കൾക്ക് നൽകുകയായിരുന്നു.

വളരെ വിശേഷപ്പെട്ട ചേരുവ ചേർത്തു നിർമിച്ച കുക്കിയാണിതെന്നാണ് ഈ പെണ്‍കുട്ടി സുഹൃത്തുക്കളോട് പറഞ്ഞത്. എല്ലാവരും കഴിച്ചു കഴിഞ്ഞതിനു ശേഷം തന്‍റെ മുത്തച്ഛന്‍റെ ചിതാഭസ്മം ഉപയോഗിച്ച് നിർമിച്ച കുക്കി കേക്കാണിതെന്ന് പറഞ്ഞ് ഈ കുട്ടി പൊട്ടിച്ചിരിക്കുകയായിരുന്നു. പേടിച്ചരണ്ട കുട്ടികൾ ഉടൻ തന്നെ ആശുപത്രിയിലെത്തി ചികിത്സതേടി. ഇവർക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അധികൃതർ ഈ കുട്ടിക്കെതിരെ എന്തെങ്കിലും തരത്തിലുള്ള നിയമനടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top