കെയര്‍ ചോയ്‌സിനു മറ്റൊരു കേന്ദ്രം കൂടി ഡബ്ലിനില്‍ ഒരുങ്ങുന്നു

ഡബ്ലിന്‍: ഡബ്ലിനില്‍ തങ്ങളുടെ രണ്ടാമത്തെ സൗകര്യം ഒരുക്കാന്‍ തീരുമാനിച്ച് കോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കെയര്‍ ചോയ്‌സ്. കഴിഞ്ഞ വര്‍ഷം യുകെ സ്ഥാപനമായ എമെറാള്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ട്‌നേഴ്‌സ് 33 മില്യണ്‍ യൂറോയ്ക്ക് കെയര്‍ചോയ്‌സിനെ വാങ്ങിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ നഴ്‌സിങ് ഹോമം സ്ഥപനമാണിത്. മണ്‍സ്റ്ററില്‍ പരമ്പരാഗതമായി കേന്ദ്രീകരിച്ചതില്‍ നിന്ന് സ്ഥാപനം പുറത്ത് കടക്കുകയാണ്.

ആദ്യമായാണ് ഇവര്‍ ഡബ്ലിനില്‍ ഒരു സൗകര്യം തുടങ്ങുന്നത്. ലുകനില്‍ രണ്ടാമത്തെ നഴ്‌സിങ് ഹോമിനുള്ള പ്ലാനിങ് അനുമതിക്കും അപേക്ഷ നല്‍കിയിട്ടുണ്ട്. 124 ബെഡ്‌റൂമുള്ളതായിരിക്കും സൗകര്യം. നിലവില്‍ ഒരു വ്യവസായ കെട്ടിടം നില്‍ക്കുന്നിടത്താണ് പുതിയ സൗകര്യം വരിക. കെയര്‍ ചോയ്‌സ് ഇവിടം വാങ്ങുകയായിരുന്നു. കെയര്‍ ചോയ്‌സ് കോര്‍ക്കിലും വാട്ടര്‍ഫോര്‍ഡിലുമായി അഞ്ച് നഴ്‌സിങ് ഹോമുകളാണ് നടത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എമെറാള്‍ഡ് ഇന്‍വെസ്റ്റ്‌മെ!ന്റ് പാര്‍ട്‌നേഴ്‌സിന് ഡബ്ലിനില്‍ പ്രോപ്പര്‍ട്ടി താത്പര്യമുണ്ട്. ഈ വര്‍ഷം ആദ്യം ഇവര്‍ ഫ്‌ലീറ്റ് സ്ട്രീറ്റ് ഹോട്ടല്‍ വാങ്ങിയിരുന്നു. Cairn Homes ന്റെസ്ഥാപകരാണിവര്‍. 400 മില്യണ്‍ യൂറോ വരെയാണ് ഡബ്ലിനിലെയും ലണ്ടനിലെയും സ്റ്റോക്ക് മാര്‍ക്കറ്റിലൂടെ എമെറാള്‍ഡ് നാനൂറ് മില്യണ്‍ യൂറോയാണ് നേട്ടമുണ്ടാക്കിയിരുന്നത്.Cairnല്‍ അറുപത് മില്യണ്‍ ആണ് എമെറാള്‍ഡ് ആദ്യഘട്ടത്തില്‍ നിക്ഷേപിച്ചിരുന്നത്.

Top