ഡബ്ലിന്‍ സീറോ മലബാര്‍ സഭ; കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീൻ ധ്യാനവും തുടങ്ങി

ഡബ്ലിൻ : ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീൻ ധ്യാനവും തുടങ്ങി Carmel Spiritual Renewal Retreat 2017 (കുടുംബ നവീകരണ ധ്യാനം) & ക്രിസ്റ്റീൻ ധ്യാനം നയിക്കുന്നത് പ്രശസ്ത ധ്യാനഗുരു ഡാനിയേൽ പൂവണ്ണത്തിൽ അച്ചൻ ആണ് ഒക്ടോബര്‍ ഇന്ന് ശനിമുതൽ , 29,30,(, ഞായര്‍, തിങ്കള്‍) തിയ്യതികളിൽ ബ്ലാഞ്ചാർഡ്‌സ്‌ടൗൺ (Blanchardstown, Clonee) പിബ്ബിള്‍സ്‌ടൌണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ രാവിലെ 9.30 മുതല്‍ 5.30 വരെയാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്.ധ്യാനത്തിന്റെ ഉത്ഘാടനം ബിഷപ്പ് ഫ്രാൻസിസ് ഡഫി (Diocese of Ardagh & Clonmacnois) ഇന്ന് ശനിയാഴ്ച്ച രാവിലെ 10 മണിക്ക് തിരിതെളിച് നിർവഹിച്ചു.CRISTIAN -J

ക്ലാസ് 3 മുതൽ ട്രാൻസിഷൻ ഇയർ വരെയുള്ളവർക്കാണ് ക്രിസ്റ്റീൻ ധ്യാനം ഒരുക്കിയിരിക്കുന്നത്. ട്രാൻസിഷൻ ഇയർ മുതലുള്ളവർ മാതാപിതാക്കളോടൊപ്പം ഡാനിയേലച്ചന്റെ ധ്യാനത്തിൽ സംബന്ധിക്കുക. കുടുംബ നവീകരണ ധ്യാനം ഒരനുഭവമാക്കി വിശ്വാസത്തില്‍ ആഴപെടാനും ദൈവൈക്യത്തില്‍ ഒന്നുചേരുവാനും നമ്മുടെ ജീവിതം ഒരു പ്രാര്‍ത്ഥനയാക്കി ,പ്രാര്‍ത്ഥനകളിലൂടെയും അപേക്ഷകളിലൂടേയും കൃതജ്ഞതാസ്‌ത്രോത്രങ്ങളോടെ നമ്മുടെ യാചനകള്‍ ദൈവ സന്നിധിയില്‍ അര്‍പ്പിക്കുവാനും വിശ്വാസികള്‍ ഏവരെയും ബ്ലാഞ്ചാർഡ്‌സ്‌ടൗൺ പിബ്ബിള്‍സ്‌ടൌണ്‍ കമ്മ്യൂണിറ്റി സെന്ററിലേക്ക് ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭയുടെ അയർലണ്ട് നാഷണൽ കോഡിനേറ്റർ മോൺസിഞ്ഞോർ ഫാ.ആന്റണി പെരുമായൻ, ഡബ്ലിന്‍ ചാപ്ലൈയിൻസ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍ എന്നിവര്‍ അറിയിച്ചു.
ക്രിസ്റ്റീൻ ധ്യാനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ സഭയുടെ website, www.syromalabr.ie ൽ online registration ചെയ്യേണ്ടതാണ്. ഓൺലൈൻ രെജിസ്ട്രേഷന് നടത്താത്ത കുട്ടികളുടെ മാതാപിതാക്കൾ നേരിട്ട് വന്ന് രജിസ്റ്റർ ചെയ്യണം.

Latest
Widgets Magazine