ഇന്ത്യയുടെ ചന്ദ്രയാനെ കണ്ടെത്തിയതായി നാസ

പി.പി ചെറിയാൻ
കാലിഫോർണിയ: ഇന്ത്യൻ സ്‌പേയ്‌സ് റിസേർച്ച് ഓർഗനൈസേഷനുമായി ബന്ധം വിച്ഛേദിക്കപ്പെട്ട ആദ്യ ലൂണാർ ശൂന്യാകാശ പേടകമായ ചന്ദ്രയാനെ കണ്ടെത്തിയതായി കാലിഫോർണിയയിലെ നാസ ജെറ്റ് പ്രൊപ്പൾസൺ ലാബോറട്ടറി ശാസ്ത്രജ്ഞൻമാർ അവകാശപ്പെട്ടു.
chandrayan-1
2008 ഒക്ടോബർ 22 നു വിക്ഷേപിച്ച പേടകം 2009 ആഗസ്റ്റ് 29 നാണ് സ്‌പേയ്‌സ് റിസേർച്ചുമായുള്ള ബന്ധം വിശ്‌ഛേദിക്കപ്പെട്ടത്. ലൂണാർ പ്രതലത്തിന് 200 കിലോമാറ്റർ ഉയരത്തിൽ ചന്ദ്രയാൻ ഇപ്പോഴും കറങ്ങിക്കൊണ്ടിരിക്കുന്നതായാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുള്ളത്. മറിന ബ്രൊസാവിക്ക എന്ന ശാസ്ത്രജ്ഞനാണ് വിവരം മാധ്യമങ്ങൾക്കു കൈമാറിയത്.
chandrayan
ഒരു സ്മാർട്ട് കാറിന്റെ പകുതി വലുപ്പമുള്ള ചന്ദ്രയാൻ വിക്ഷേപിക്കുക വഴി ഭൂമിയിൽ നിന്നും അനേക മില്യൺ മൈൽ ദുരെയുള്ള ചെറിയ ആസ്‌ട്രോയിസിനെകുറിച്ചു പഠിക്കുക എന്നതാണ് ലക്ഷ്യമിട്ടിരുന്നത്. ലോകത്തിലെ ഏറ്റവും വലിയ ശക്തിയുള്ള റഡാറിനു പോലും കണ്ടെത്താനാകാത്ത ദൂരത്തിൽ സഞ്ചരിക്കുന്ന ആസ്‌ട്രോയ്്‌സിനെ ചന്ദ്രയാന് കണ്ടെത്താൻ കഴിഞ്ഞിരുന്നു.
ചന്ദ്രയാനിൽ നിന്നുള്ള സന്ദേശങ്ങൾ ശേഖരിക്കുന്നതിനും പഠിക്കുന്നുമുള്ള ശ്രമങ്ങൾ നാസാ ഇന്ത്യൻ ശാസ്ത്രജ്ഞരുമായി ചർച്ച ചെയ്തുവരികയായിരുന്നു.
Latest
Widgets Magazine