ഡൺഗാർവൻ മലയാളി സമൂഹം ക്രിസ്തുമസ് പുതുവത്സരം ഗംഭീരമായി ആഘോഷിച്ചു.

സിജോ ജോർഡി

ഡൺഗാർവൻ:ക്രിസ്തുമസ്സിന്റെയും പുതുവത്സരത്തിന്റെയും ഉത്സവ സീസണിൽ ആവേശം തെല്ലും ചോരാതെ ഡിസംബർ 28 ന് അയർലണ്ടിലെ കൗണ്ടി വാട്ടർഫോർഡിലുള്ള ഡൺഗാർവൻ മലയാളി സമൂഹവും ക്രിസ്തുമസ് പുതു വത്സരം ഗംഭീരമായി ആഘോഷിച്ചു.DUN8

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡൺഗാർവൻ ഫുട്ബോൾ ക്ലബ്ബിൽ വെച്ച് നടന്ന ആഘോഷ പരിപാടികൾ എല്ലാ മലയാളികളുടെയും സജീവ സാന്നിദ്ധ്യം കൊണ്ട് ശ്രെദ്ധേയമായി. DUN9അടുത്തകാലത്ത് എത്തിച്ചേർന്ന ഒട്ടേറെ പുതുമുഖങ്ങൾ പരിപാടിയുടെ മാറ്റ് കൂട്ടി.DUN7 സോനു ജോർജ് , റോണി, മനോജ് , റിബു, മെൽവിൻ, മാത്യു, ഇന്ദുചൂഡൻ, ഡോ. മധു തുടങ്ങിയവരോടൊപ്പം എല്ലാവരുടെയും കൂട്ടായ പ്രവർത്തനം ആഘോഷ പരിപാടികൾക്ക് തിളക്കമേകി.DUN12

ഡൺഗാർവന്റെ വളരെയടുത്ത സ്ഥലമായ കാപ്പക്വിൻ -ൽ നിന്നുള്ള ബോബി ആൻഡ് ഫാമിലി, രാജീവ് ആൻഡ് ഫാമിലി തുടങ്ങിയവരുടെ സാന്നിധ്യം ശ്രെദ്ധേയമായി.DUN10

ഡൺഗാർവൻ കമ്മ്യൂണിറ്റി ഹോസ്‌പിറ്റൽ, കെയർ ചോയ്സ് ഹോസ്പിറ്റൽ, പാദ്രെ പിയോ ഹോസ്പിറ്റൽ, വിവിധ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ തുടങ്ങി ഒട്ടേറെ മേഖലകളിൽ നിന്നുള്ള എല്ലാ മലയാളികളും പരിപാടികളിൽ പങ്കെടുത്തു.DUN6

സാന്റാ ക്ലോസ് കടന്നു വരികയും കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.DUN1

നിമ്മി മാത്യു, ബിന്റാ സിജോ തുടങ്ങിയവരുടെ മനോഹരമായ പാട്ടുകളും, കുട്ടികളുടെ വിവിധ കലാ പരിപാടികളും പരിപാടിയ്ക്ക് മാറ്റ് കൂട്ടി. DUN4ന്യൂ റോസ്സിൽ നിന്നുള്ള ഹോളി ഗ്രൈൽ ഒരുക്കിയ ഗംഭീര സദ്യ എടുത്തു പറയേണ്ടതാണ്.DUN2

എല്ലാ അയർലണ്ട് മലയാളികൾക്കും പുതു വത്സരത്തിന്റെ എല്ലാ ഐശ്വര്യങ്ങളും നേർന്നുകൊണ്ട് 2018 ലെ ആഘോഷ പരിപാടികൾക്ക് പര്യവസാനമായി.

 

Top