പള്ളിയിൽ കണക്ക് ചോദിച്ച വിശ്വാസികൾക്ക് നേരേ മോശമായി പെരുമാറിയതായി പരാതി…

ഓസ്ട്രേലിയ പെർത്തിൽ മലയാളി പള്ളിയിൽ കണക്ക് ചോദിച്ച വിശ്വാസികൾക്ക് നേരേ മോശമായി പെരുമാറിയതായി പരാതി.ജനറൽബോഡിയിൽ പരസ്പരം ചേരിതിരിഞ്ഞ് തെറിയും,പോർവിളിയും. പെർത്തിലെ പുതിയ പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് വിശ്വാസികളിൽ ചിലർ ജനറൽബോഡിയോഗത്തിൽ ചോദ്യങ്ങൾ ഉന്നയിച്ചതോടെ തെറിവിളിയും, ഭീഷണിയുമായി ഔദ്യോഗീകവിഭാഗം രംഗത്തുവന്നു. കണക്കുകൾ അവതരിപ്പിച്ചപ്പോൾ 240000 ഡോളറോളം വരവും, 235000 ഡോളറോളം ചിലവും ആണ് വന്നത്. അതായത് ഒന്നേകാൽ കോടിയോളം പിരിച്ച്. അത്ര തന്നെ ചിലവും വന്നു.

ഇതിൽ 50000 ഡോളർ ദുർവിനയോഗം ചെയ്തതാണ്‌ പ്രധാന തർക്കമായത്.പള്ളിക്കമ്മറ്റിക്കാരന്റെ സുഹൃത്തിന്റെ മകനെ പള്ളി പണിയുടെ പ്രോജക്ട് കൺസൽട്ടൻറ് ആയി തിരഞ്ഞെടുക്കുകയും ആ വകയിൽ 50000 ഡോളറോളം എഴുതിയെടുക്കുകയും ചെയ്‌തെന്നും പറയുന്നു. പള്ളി പണിയുടെ പ്ളാനും എസ്റ്റിമേറ്റും തയ്യാറാക്കാൻ മലയാളിയുടെ മകന്‌ നല്കിയ 50000 ഡോളർ വെള്ളത്തിലായി പോലും.പിന്നീട് ഇയാൾക്ക് ആവശ്യമായ യോഗ്യതയില്ലെന്നു കണ്ടെത്തുകയും ചെയ്തു.പുതുതായി വീണ്ടും 50000 ഡോളർ മുടക്കി പുതിയ കൺസൽട്ടൻറ് നെ നിയമിക്കുകയും ചെയ്‌തെന്നും വിശ്വാസികൾ പൊതുയോഗത്തിൽ തുറന്നടിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പള്ളിപണിക്ക് ഉപയോഗിക്കുവാൻ പറ്റാത്ത സ്‌ഥലം ഇടനിലക്കാർ വഴിപള്ളിക്ക് വാങ്ങേണ്ടി വന്നതിലും വൻ ക്രമക്കേടുകൾ നടന്നെന്നും., ഇത്തരം സാമ്പത്തിക ഇടപാടുകളുടെ സുതാര്യതയില്ലാത്ത വിനിയോഗം നടക്കില്ലെന്നും വിശ്വാസികളിൽ ചിലർ മുന്നറിയിപ്പ് നൽകി. അതോടെ പ്രകോപനപരമായ പരാമർശങ്ങൾ നടത്തി പരസ്പരം പോർവിളിയും, ചേരിതിരിഞ്ഞ് തെറിവിളിയുമായി യോഗം അലങ്കോലപ്പെടുകയായിരുന്നു. പള്ളിപണിയുമായി ബന്ധപ്പെട്ടു പണം സമാഹരിക്കുന്നതിനായി വികാരിയും, പള്ളി കമ്മറ്റിക്കാരും വീടുകൾ കയറിയിറങ്ങിയപ്പോൾ നിരുത്സാഹം അറിയിച്ച ചിലരുടെ ഭാര്യമാരെ വശത്താക്കി ഭർത്താക്കന്മാർ അറിയാതെ അവരുടെ സാലറിയിൽ നിന്നും നേരിട്ട് പള്ളിയുടെ അക്കൗണ്ടിൽ പണം എത്തിക്കുന്നതിനും കമ്മറ്റിക്കാർ ശ്രമിക്കുന്നതായി പരാതികൾ ഉയർന്നിട്ടുണ്ട്. ഇത് കണ്ടെത്തിയ പല വീടുകളിലും ഇതേതുടർന്ന് കുടുംബകലഹവും നിത്യസംഭവമാണ്.

ഇതിനിടെ വിശ്വാസികളുടെ നേർച്ചയായി നല്കിയ പണം 10000 ഡോളർ(5ലക്ഷത്തിലധികം) എടുത്ത് ഒരു മലയാളി വൈദീകന്‌ സംഭാവ കൊടുത്തു. പ്രവാസികൾ കഷ്ടപെട്ട് ജോലി ചെയ്ത് ഉണ്ടാക്കുന്നതിൽ നിന്നും വിശ്വാസം മുതലാക്കി പിരിച്ചെടുക്കുന്ന പണം വൈദീകരുടെ ടൂറുകൾക്കും, സ്വകാര്യ ആവശ്യത്തിനും ഉപയോഗിക്കുന്നു. ഓസ്ട്രേലിയ ലോകത്തേ മുൻ നിര കത്തോലിക്കാ രാജ്യമാണ്‌. എന്നിട്ടും കേരളത്തിൽ നിന്നും വീണ്ടും വൈദീകർ ഇവിടെ എത്തി വിശ്വാസികളേ സാമ്പത്തികമായി കൊള്ള അടിക്കുകയാണ്‌. അനാവശ്യമായി പള്ളികൾ പണുതും, ഭൂമി വാങ്ങി കൂട്ടിയും വൻ സാമ്പത്തിക സമാഹരണം നല്കുന്നു.

ഒരു കത്തോലിക്കാ കുടുംബം ഒരു വർഷം നല്കേണ്ട പിരിവ് നിഷ്കർഷിക്കുന്നത് 10000 ഡോളർ ആണ്‌. കൂടാതെ പള്ളിയിലേ മറ്റ് പിരിവുകൾ എല്ലാം വേറെ. ഇതിനെല്ലാം പുറമേ അവരവരുടെ നാട്ടിലേ ഇടവക പള്ളികളിൽ വരുന്ന ഓരോ ആവശ്യത്തിനും മുൻ നിര പിരിവും നല്കണം. പള്ളിയുമായി പഞ്ച പുഞ്ചം അടക്കി എല്ലാം സഹിച്ച് പോകുന്ന ഒരു ഓസ്ട്രേലിയ വിശ്വാസിയുടെ കുടുംബം 5 ലക്ഷം മുതൽ 10 ലക്ഷം വരെ പള്ളിക്കും വൈദീകർക്കും പണം കൊടുത്തുവരികയാണ്‌. പള്ളി പണികളും, ഭൂമി വാങ്ങലും മുഴുവൻ ഓസ്ട്രേലിയയിൽ വൻ തട്ടിപ്പും അഴിമതിയും എന്ന് വിശ്വാസികൾ പറയുന്നു. കാരണംഭൂമി വാങ്ങുമ്പോൾ വൻ തുക ഏജന്റുമാർ കമ്മീഷൻ നല്കുന്നു.

നിർമ്മാണ കമ്പ്നിക്കാരിൽ നിന്നും കോടികൾ കമ്മീഷൻ അടിച്ചുമാറ്റുന്നു. ഇതെല്ലാം വിശ്വാസികളുടെ പണമാണ്‌. ഓസ്ട്രേലിയയിൽ എല്ലായിടത്തും കത്തോലിക്കാ ദേവാലയം ധാരാളം ഉണ്ട്. അവിടെയെല്ലാം പ്രാർഥനക്കും, പള്ളിയിൽ ചെല്ലുന്നതിനും പിരിവുകൾ ഒന്നുമില്ല. എന്നാൽ ആ പള്ളികൾ നിലവിൽ ഉള്ളപ്പോൾ മലയാളികൾക്കായി പ്രത്യേകം പള്ളികൾ എന്ന ആശയവുമായി വന്ന് തീവെട്ടി കൊള്ള നടത്തുകയാണ്‌ മതത്തിന്റെയും ദൈവത്തിന്റെയും പേരിൽ. ചൂഷണം മടുത്ത് അനവധി വിശ്വാസികൾ പള്ളികൾക്ക് നല്കിയിരുന്ന ബാങ്ക് ഡയറക്ട് ഡബിറ്റുകൾ റദ്ദ് ചെയ്തു. മലയാളി പള്ളികളിൽ പോകാതെ അനവധി ആളുകൾ യാതയോരു പിരിവും ശല്യവും ഇല്ലാത്ത ഇംഗ്ഗ്ലീഷ് പള്ളികളിൽ പോയി തുടങ്ങി.

എല്ലാ പള്ളികളിലും ഒരേ കുർബാനയും ചടങ്ങുകളും ആചാരങ്ങളും തന്നെയാണ്‌ എന്നിരിക്കേ പ്രവാസി മലയാളികളേ കൊള്ള ചെയ്യുന്ന നടപടി അവസാനിപ്പിക്കണം എന്നും പിരിവുകൾ നടത്തി വിശ്വാസത്തേ ചൂഷണം ചെയ്യരുതെന്നും ആവശ്യം ഉയരുന്നു.ഇപ്പോൾ പ്രവാസിമലയാളികളിൽ നിന്നും ലഭിച്ച പിരിവും ആസ്തിയും 100 മില്യൺ ഡോളർ കവിഞ്ഞു. എല്ലാം സ്വത്തുക്കളും 7 വൈദീകരുടെ ട്രസ്റ്റിലേക്ക് മാത്രമാണ്‌ പോകുന്നത്.ഇതിൽ ഒരു ചില്ലി കാശ് പോലും കത്തോലിക്കാ സഭക്കോ, ഒരു വിശ്വാസിക്കോ നിയമ പരമായി അവകാശം ഇല്ല.എല്ലാം 7 പേരുടെ മാത്രം. 10 ലക്ഷം വരെ വർഷം പണം നല്കുന്ന എല്ലാ വിശ്വാസികളും ഈ തട്ടിപ്പ് മനസിലാക്കണം.

വൈദികർ നിരന്തരം ൈലംഗീകാപവാദത്തിലകപ്പെട്ടു കേസുകൾ നടത്തുന്നതിനായി പള്ളിപണിയുടെ പേരിൽ പിരിക്കുന്ന പണം ചിലവിടുന്നതായും, അതിനായി കള്ളക്കണക്കുകൾ ഉണ്ടാകുന്നതായും വിശ്വാസികൾ ജനറൽ ബോഡിയോഗത്തിൽ അഭിപ്രായപ്പെട്ടു. ഇടവകക്കാരൻ തന്നെയായ അൽകൗണ്ടൻറ് ഓഡിറ്റ് ചെയ്ത കണക്കുകളിൽ മിക്കതിനും കൃത്യമായ രേഖകൾ ഹാജരാക്കിയിരുന്നില്ലെന്നും, അവ എല്ലാം ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് അവയൊന്നും ജനറൽ ബോഡിയിൽ അവതരിപ്പിക്കുവാൻ കൂട്ടാക്കാത്തതെന്നും ആണ് വിമര്ശനമുന്നയിക്കുന്നവർ ആരോപിക്കുന്നത്. പ്രവാസികളേ കൊന്നു പിരിക്കുന്ന ഭീകര പിരിവുകൾ സഭ ഓസ്ട്രേലിയയിൽ അവസാനിപ്പിക്കണം എന്ന് ആവശ്യമുയരുന്നു. മാത്രമല്ല ഇനി പ്രത്യേക പ്രാർഥന വേണമെങ്കിൽ നൂറുകണക്കിന്‌ കത്തോലിക്കാ ദേവാലയവം ലഭ്യമാണ്‌.

എന്നിരിക്കേ വീട് ലോണും, കുട്ടികളുടെ വിദ്യാഭാസവും, നാട്ടിലെ ചിലവുകളുമായി നട്ടം തിരിയുന്ന പ്രവാസികളേ ചൂഷണം ചെയ്യരുതെന്ന് ആവശ്യം ഉയരുന്നു. കുട്ടികളുമായി ഒരു ടൂർ പോകാനും,പുറത്ത് പോയി ഒരു ഭക്ഷണം കഴിക്കാനും, നാട്ടിൽ വർഷാ വർഷം മാതാപിതാക്കളേ പോലും കാണാൻ പോകാനും പണം ഇല്ലാത്ത മലയാളികളാണ്‌ മുണ്ട് വരിഞ്ഞുടുത്ത് പള്ളിക്കായി വർഷം 5-10 ലക്ഷം വരെ പിരിവു നല്കുന്നത് എന്നും ഏറ്റവും വലിയ രസകരമായ കാര്യം

Top