ഉപഭോക്താക്കൾ തങ്ങളുടെ സേവനം തിരിച്ചറിയുന്നില്ലെന്നു കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മിഷൻ

സ്വന്തം ലേഖകൻ
ഡബ്ലിൻ: ഉപഭോക്താക്കൾ തങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങളെക്കുറിച്ച് വേണ്ടവിധം അറിയാതെ പോകരുത്. അയർലണ്ടിൽ നാല് പേരിൽ ഒരാൾ മാത്രമാണ് വാങ്ങിക്കുന്ന സാധനങ്ങളുടെ മൂല്യത്തെക്കുറിച്ച് ചിന്തിക്കുന്നത്. സേവനങ്ങൾ മോശമാകുന്നതിനനുസരിച്ച് സേവനദാതാക്കളെ മാറ്റാനും ഭൂരിഭാഗവും ശ്രദ്ധ ചെലുത്താറില്ല.
അത്യാവശ്യ സേവനങ്ങളായ ഗ്യാസ്, വൈദ്യുതി, മൊബൈൽ ഫോൺ എന്നിവയെക്കുറിച്ച് മാത്രമാണ് ഇവർ തകരാറിലാകുമ്പോൾ മറ്റു കമ്പനികളുടെ സേവനം ഉപയോഗിക്കുന്നത്. സാധനങ്ങളുടെ മൂല്യമനുസരിച്ച് പർച്ചേഴ്‌സ് നടത്തിയാൽ ഓരോ വർഷവും ഉപഭോക്താവിന് നല്ലൊരു തുക ലാഭിക്കാൻ കഴിയും. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ഉണ്ടായ ഈ മാറ്റത്തെക്കുറിച്ച് സൂചിപ്പിക്കുന്നത് കോമ്പറ്റിഷൻ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മീഷൻ ആണ്.
സാധനങ്ങൾ വാങ്ങിക്കുന്നവർ ഗുണമേന്മയുള്ളവ തിരഞ്ഞെടുക്കുന്ന പ്രവണത ഉണ്ടാക്കിയെടുത്താൽ സേവനദാതാക്കൾ കൂടുതൽ സൂക്ഷ്മത ഉള്ളവരായി മാറും. ഇത് മാർക്കറ്റിൽ നല്ല സാധങ്ങളും സേവനങ്ങളും കുറഞ്ഞവിലയിൽ ലഭിക്കാനും ഇടയാകും. വാങ്ങിച്ച സാധങ്ങൾക്ക് അപാകത ഉണ്ടെങ്കിൽ ഉടൻ അത് റിപ്പോർട്ട് ചെയ്യാനും ഉപഭോക്താക്കൾ തയ്യാറാകണം. വെള്ളം, വൈദ്യുതി, ഗ്യാസ് എന്നിവ മാത്രമല്ല വിലകൊടുത്തു വാങ്ങുന്ന സാധനങ്ങൾ ഗുണമേന്മയോടെ ലഭിക്കാൻ വാങ്ങിക്കുന്നവർക്ക് അവകാശമുണ്ട്.
Top