സിഎസ്‌ഐ മോഡറേറ്റർ ബിഷപ്പ് തോമസ് കെ.ഉമ്മൻ തിരുമേനിയ്ക്കു സ്വീകരണം ഏപ്രിൽ രണ്ടിന്

സ്വന്തം ലേഖകൻ
സിഎസ്‌ഐ (ചർച്ച് ഓഫ് സൗത്ത് ഇന്ത്യ) സഭയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട അഭിവദ്യ ബിഷപ്പ് തോമസ് കെ.ഉമ്മൻ തിരുമേനിയ്ക്കു ന്യൂയോർക്കിൽ സ്വീകരണം നൽകുന്നു. ഏപ്രിൽ രണ്ട് ഞായറാഴ്ച സെന്റ് ജോൺസ് യൂണിവേഴ്‌സിറ്റി മാരിലാക് ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ പത്തിനു സ്‌ത്രോത്ര ശുശ്രൂഷ നടത്തപ്പെടും. വിശുദ്ധ കുർബനയ്ക്കു അഭിവദ്യമോഡറേറ്റർ തിരുമേനി നേതൃത്വം വഹിക്കുന്നതാണ്.
ആരാധനയ്ക്കു ശേഷം നടത്തപ്പെടുന്ന സ്വീകരണ സമ്മേളനത്തിൽ പൗരപ്രമുഖനും സഭാനേതാക്കളും പങ്കെടുക്കുന്നതാണ്. ചിക്കാഗോ രൂപത (സീറോ മലബാർ) ഒക്‌സിലറി ബിപ്പ് ജോയി ആലപ്പാട് മുഖ്യപ്രഭാഷണം നടത്തും. യുഎസ്എയിലെ നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സിഎസ്‌ഐ സഭകളുടെ ആഭിമുഖ്യത്തിലാണ് ഈ സ്വീകരണ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
Latest