പാസ്റ്റർ രാജൻ പരുത്തിമൂട്ടിൽ ഡാള്ളസിൽ നിര്യാതനായി

പി.പി ചെറിയാൻ
ഡാള്ളസ്: എടത്വ പരുത്തിമൂട്ടിൽ പരേതനായ കുഞ്ഞച്ചൻ ഉപദേശിയുടെ കൊച്ചുമകനും പരേതനായ ചെറിയാൻ ഫിലിപ്പ് തങ്കമ്മ ഫിലിപ്പ് ദമ്പതികളുടെ മകനുമായ രാജൻ പരുത്തിമൂട്ടിൽ (76) മാർച്ച് 24 വെള്ളിയാഴ്ച രാവിലെ ഡാള്ളസിൽ നിര്യാതനായി.
ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ (ഫുൾ ഗോസ്പൽ) സഭയുടെ സീനിയർ ശുശ്രൂഷകനും, അമേരിക്കൻ മലയാളികളിൽ അറിയപ്പെടുന്ന പ്രമുഖ എഴുത്തുകാരനും, ക്രൈസ്തവ സാഹിത്യത്തിനു നിരവധി സംഭാവനകൾ കഥ, കവിത, ലേഖനങ്ങൾ നൽകുക വഴി കേരള പെന്തക്കോസ്തൽ റെറ്റേഴ്‌സ് ഫോറം അവാർഡിനു അർഹനായ രാജൻ പരുത്തുമ്മൂട്ടിൽ ഈയിടെ പ്രസിദ്ധീകരിച്ച സർവേശ സമ്മാന സമാഹാരം (തിരഞ്ഞെടുത്ത കൃതികൾ) വായനക്കാർക്കു നവ്യാനുഭാവമായിരുന്നു.

ഭാര്യ – പരേതയായ മറിയാമ്മ (റാന്നി ചെറുകര, കോളോകോട് കുടുംബാംഗം)
മക്കൾ- ലൗലി, ലെവി ഫിലിപ്പ്, ലോർഡൺ ഫിലിപ്പ് (ഫിലിപ്പ് ഓട്ടോ മസ്‌കിറ്റ്)
മരുമക്കൾ – ഷാജി തോമസ്, ബ്രൈറ്റി, സുനിത (ഡാള്ളസ്).
പൊതുദർശനം – മാർച്ച് 25 ശനിയാഴ്ച വൈകിട്ട് ആറു മുതൽ ഒൻപതു വരെ. സ്ഥലം ഷാരോൺ ഫെലോഷിപ്പ് ചർച്ച് 940 ബാർണീസ് ബ്രിഡ്‌സ് മസ്‌കിറ്റ് ടെക്‌സസ് 75150

സംസ്‌കാര ശുശ്രൂഷ 26 ഞായർ വൈകിട്ട് രണ്ടു മുതൽ അഞ്ചു വരെ ഷാരോൺ ഫെലോഷിപ്പ് ചർച്ച് മെസ്‌ക്വയറ്റ്. തുടർന്നു സണ്ണി വെയ്ൽ ന്യൂഹോപ്പ് സെമിത്തേരിയിൽ സംസ്‌കാരം. സംസ്‌കാര ശുശ്രൂഷകൾ തൂലിക ടിവിയുഎസിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്കു – 214 118 4571 (ലെവി), 972 352 7489 (ലോർഡ്‌സൺ)
Latest
Widgets Magazine