ദോഹ ബ്യൂട്ടി സെന്ററിന്റെ പുതിയ ശാഖ മെസില്ലയിൽ തുറന്ന് പ്രവർത്തനമാരംഭിച്ചു

സ്വന്തം ലേഖകൻ
ദോഹ : ഖത്തറിലെ പ്രമുഖ ബ്യൂട്ടിതെറാപിസ്റ്റായ ഷീല ഫിലിപ്പോസ് നേതൃത്വം നൽകുന്ന ദോഹ ബ്യൂട്ടി സെന്ററിന്റെ പുതിയ ശാഖ മെസില്ലയിലെ ലുലു ഹൈപ്പർമാർക്കറ്റിൽ പ്രവർത്തനമാരംഭിച്ചു. ഖത്തറിലെ സാമൂഹിക, സാംസ്‌കാരിക, വ്യാപാര മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ ചലച്ചിത്ര നടി പ്രയാഗ മാർട്ടിനാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ലുലു ഗ്രൂപ്പ് റീജ്യണൽ ഡയറക്ടർ മുഹമ്മദ് അൽത്താഫ് വിശിഷ്ടാതിഥിയായിരുന്നു.
വിമൻസ് വേൾഡ് ഇന്റർനാഷണൽ ബ്യൂട്ടി സ്‌ക്കൂൾ ഡൽഹി, ഭാരതിവ്യാസ് ഹോളിസ്റ്റിക് തെറാപ്പി സെന്റർ ഇംഗ്ലണ്ട്, ബ്ലോസം കോച്ചാർ പിവോട്ട് പോയിന്റ് ബ്യൂട്ടി സ്‌ക്കൂൾ ഡൽഹി എന്നിവടങ്ങിൽ നിന്ന് പഠനം പൂർത്തിയാക്കി ഖത്തറിലെത്തിയ ഷീല ഫിലിപ്പോസ് കാൽ നൂറ്റാണ്ടിലേറെ കാലമായി സൗന്ദര്യ സംരക്ഷണത്തിന്റെ നൂതന സംവിധാനങ്ങളുമായി നിറഞ്ഞ് നിൽക്കുന്നു. ചർമ സംരക്ഷണം, സൗന്ദര്യ സംരക്ഷണം എന്നിവ സംബന്ധിച്ച് ആഴത്തിലുള്ള അറിവും അനുഭവവും മുൻനിർത്തിയാണ് ഷീല ഫിലിപ്പോസ് സേവനം നൽകുന്നത്. ഗുണനിലവാരത്തിൽ യാതൊരു വിട്ടവീഴ്ച്ചക്കും തയ്യാറാവാതെ പാർശ്വഫലങ്ങളില്ലാത്ത മരുന്നുകളാണ് സൗന്ദര്യ സംരക്ഷണത്തിനായി ഷീല ഉപയോഗിക്കുന്നത്.
ദോഹ ബ്യൂട്ടി സെന്ററിന്റെ പത്താമത്തെ ശാഖയാണ് മെസില്ലയിൽ പ്രവർത്തനമാരംഭിച്ചത്. ഇപ്പോൾ ബിൻ മഹ്മൂദ്, ലുലു ഹൈപ്പർമാർക്കറ്റിന്റെ ഡി റിംഗ് റോഡ്, അൽ ഖോർ, ഗറാഫ ശാഖകളിലും ലുലു എക്‌സ്പ്രസ്, ഖത്തർ ഫൗണ്ടേഷൻ, മുൻതസ, കൊച്ചി പനമ്പിള്ളി നഗർ, കായംകുളത്തിനടുത്ത് കറ്റാണം എന്നിവിടങ്ങളിലും ബ്രാഞ്ചുകളുണ്ട്.
ഫോട്ടോ : ദോഹ ബ്യൂട്ടി സെന്ററിന്റെ പുതിയ ശാഖ മെസില്ലയിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ചലച്ചിത്ര നടി പ്രയാഗ മാർട്ടിൻ ഉദ്ഘാടനം ചെയ്യുന്നു.
Latest
Widgets Magazine