ഡ്രൈവിങ്ങിനിടെ മദ്യത്തിന്റെ അളവ് കുറയ്ക്കണമെന്നു കൗൺസിലുകൾ രംഗത്ത്

സ്വന്തം ലേഖകൻ
ലണ്ടൻ : മദ്യപിച്ചു വാഹനമോടിച്ചു പിടിക്കപ്പെടുന്ന സംഭവങ്ങൾ കുതിച്ചുയർന്നതോടെ ഡ്രിങ്ക് ഡ്രൈവ് പരിധി മൂന്നിലൊന്നായി കുറയ്ക്കണമെന്ന ആവശ്യവുമായി കൗൺസിലുകൾ രംഗത്തെത്തി. നിലവിൽ 80 എംജിയാണ് അനുവദനീയമായ ആൽക്കഹോൾ പരിധി. ഇത് 50 എംജിയായി കുറയ്ക്കണമെന്നാണ് ഇംഗ്ലണ്ടിലെയും വെയിൽസിലെയും കൗൺസിലുകൾ ആവശ്യപ്പെടുന്നത്. ഈ പരിധി യൂറോപ്പിൽ രണ്ടാം സ്ഥാനത്താണ്. മാൾട്ടയിൽ മാത്രമാണ് ഇതിലും ഉയർന്ന പരിധിയുള്ളത്. മാൾട്ട ഈ നിരക്ക് ഈ വർഷം കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
അത് കണക്കിലെടുത്തു ആണ് കൗൺസിലുകൾ ഇളവ് ആവശ്യപ്പെടുന്നത്. കൗൺസിലുകളും ഫയർ ആൻഡ് റെസ്‌ക്യൂ അതോറിറ്റികളുമാണ് ഈ ആവശ്യത്തിനു പിന്നിൽ. സ്‌കോട്ടിഷ് സർക്കാർ 2014ൽത്തന്നെ ഈ പരിധി 50 എംജിയായി കുറച്ചിരുന്നു. നോർത്തേൺ അയർലൻഡ് ഉടൻതന്നെ നിരക്ക് കുറയ്ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.വാഹനം ഉപയോഗിക്കുന്നവർക്ക് മോശം സന്ദേശമാണ് ഇപ്പോഴത്തെ നിയമം നൽകുന്നതെന്നാണ് വാദം. എന്നാൽ പരിധി കുറയ്ക്കുന്നതിനെ യുകെയിലെ ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് അനുകൂലിക്കുന്നില്ല.
2010നും 2015നുമിടക്ക് 220നും 240 നുമിടക്ക് ആളുകൾ മ്ദ്യപിച്ചുണ്ടായ വാഹനാപകടങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.
Top