മദ്യലഹരിയിൽ വാഹനം ഓടിക്കുന്നവർക്കെതിരെ ശക്തമായ നിയന്ത്രണവുമായി യുട്ട സംസ്ഥാനം

പി.പി ചെറിയാൻ
യുട്ട: മദ്യപിച്ചു വാഹനം ഓടിക്കുന്നവരുടെ രക്ത സാമ്പിളുകളിൽ മദ്യത്തിന്റെ അംശം .05 ൽ കൂടുതൽ കണ്ടെത്തിയാൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതിനുള്ള നിയമനിർമാണത്തിൽ യുട്ട ഗവർണർ ഗാരി ഹെർബർട്ട് ഒപ്പിട്ടു. അമേരിക്കയിലെ സംസ്ഥാനങ്ങളിൽ രക്തത്തിൽ മദ്യത്തിന്റെ അംശം ഏറ്റവും കുറവ് ആയിരിക്കണമെന്നു ആദ്യ സംസ്ഥാനമായി മാറി യൂട്ട.
ഈ നിമയനിർമാണം യാതൊരു കാരണവശാലും ടൂറിസത്തെ ബാധിക്കുകയില്ലെന്നു ഗവർണർ ചൂണ്ടിക്കാട്ടി. ബിഎസി (ബ്ലഡ് ആൾക്കഹോൾ കണ്ടന്റ്) കുറവു നിശ്ചയിച്ചതു മദ്യലഹരിയിൽ വാഹനം ഓടിച്ചു ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനാണെന്നു ഗവർണഗർ പറഞ്ഞു.
നിയമം പ്രാബല്യത്തിൽ വന്നാൽ .05 ലവലിൽ വാഹനം ഓടിച്ചാൽ ഡ്രൈവർമാരെ അറസ്റ്റ് ചെയ്യുന്നതിനുള്ള വകുപ്പും പുതിയ നിമയനിർമാണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയിൽ നിരവധിപേരാണ് ഇത്തരത്തിലുള്ള അപകടങ്ങളിൽപ്പെട്ടു മരിക്കുന്നത്. യുട്ട സംസ്ഥാനം സ്വീകരിച്ച നടപടികൾ മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Top