ദുബായ് പൊലീസിലെ മലയാളി; കേരളത്തെ സഹായിക്കാന്‍ മലയാളത്തില്‍ ലോകത്തോട് പറയുന്ന ദുബായ്

ദുബായ്: മഹാപ്രളയത്തില്‍ നിന്ന് അതിജീവിക്കാന്‍ ഏവരും സഹായവുമായി രംഗത്തുണ്ട്. പ്രവാസലോകത്തിന്‍റെ സ്നേഹത്തിന് അതിരില്ലെന്ന് കഴി‍ഞ്ഞ ദിവസങ്ങളില്‍ തന്നെ തെളിഞ്ഞതാണ്. ഇപ്പോഴിതാ അതിരില്ലാത്ത സ്നേഹവുമായി ദുബായ് പൊലീസും. കേരളത്തെ സഹായിക്കണമെന്ന് മലയാളത്തില്‍ കൂടി ലോകത്തോട് പറയുകയാണ് ദുബായ് പൊലീസ്. കേരളത്തെ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ദുബായ് പൊലീസ് പുറത്തിറക്കിയ വീഡിയോയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത് മലയാളിയായ പൊലീസുകാരന്‍ അബ്ദുല്‍ അസീസാണ്. ദുബായ് പൊലീസില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി ജോലി ചെയ്യുന്ന കോഴിക്കോട് കല്ലാച്ചി സ്വദേശിയാണ് മലയാളത്തില്‍ പ്രളയത്തെക്കുറിച്ച് വിവരിച്ച് സഹായം അഭ്യര്‍ഥിക്കുന്നത്.

Latest
Widgets Magazine