ദുബൈയില്‍ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശിയും രണ്ട് വയസുകാരിയായ മകളും മരിച്ചു

ദുബൈയില്‍ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശിയും രണ്ട് വയസുകാരിയായ മകളും മരിച്ചു.കിഴക്കന്‍ പേരാമ്പ്ര, പന്തീരിക്കര,മരുതോറന്‍മല്‍ കുഞ്ഞുമുഹമ്മദിന്റെ മകന്‍ ഷമീറും(28) മകള്‍ ആയിഷയുമാണ് മരിച്ചത്. തിങ്കാഴ്ച രാത്രി പത്ത് മണിക്ക് ശൈഖ് സായിദ് റോഡിലായിരുന്നു അപകടം.

ഷമീറിന്റെ കാര്‍ മുന്നില്‍ പെട്ടെന്ന് ബ്രേക്കിട്ട ലോറിക്ക് പിന്നില്‍ ഇടിച്ചായിരുന്നു അപകടം. ഭാര്യ രഹന നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top