ഡബ്ലിനിൽ ആംബുലൻസ് സൗകര്യം പരിമിതമെന്നു റിപ്പോർട്ട്

സ്വന്തം ലേഖകൻ
ഡബ്ലിൻ: നാഷണൽ ആംബുലൻസ് സർവീസ് സൗകര്യം ഡബ്ലിനിൽ വേണ്ടത്ര ലഭ്യമല്ലെന്നു ഹിക്ക പരാതിപ്പെടുന്നു. അത്യാഹിതങ്ങൾ ഉണ്ടാകുമ്പോൾ വിളിച്ചാൽ ക്യൂ നിൽക്കേണ്ടി വരുന്ന അവസ്ഥ തലസ്ഥാന നഗരിയിൽ തന്നെ സംഭവിക്കുന്നത് പരിതാപകരമാണെന്നു ഹിക്ക തലവൻ സീൻ ഈഗൻ ആരോപിച്ചു. ഗ്രേറ്റർ ഡബ്ലിൻ ഏരിയയിൽ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്‌നമായി ആംബുലൻസ് സേവനം മാറിയിരിക്കുന്നു. എച്ച്.എസ്.ഇ.യു സിറ്റി കൗൺസിലും ചേർന്ന് ആംബുലൻസ് വിളിപ്പാടകലെ ലഭ്യമാക്കാൻ മുൻകൈ എടുത്തെങ്കിലും വേണ്ടത്ര വിജയം കണ്ടില്ല.
വാഹന അപകടം സംഭവിച്ച് മുറിവേൽക്കപെടുന്ന കേസുകളിൽ പ്രഥമ ശുശ്രൂഷ ആംബുലൻസിൽ വെച്ച് തന്നെ ചെയ്യാവുന്ന സൗകര്യങ്ങൾ ഏർപ്പെടുത്താനും സിറ്റി കൗൺസിൽ നടത്തിയ ശ്രമം പരിപൂർണ്ണമായി നടപ്പാക്കണം കഴിഞ്ഞില്ല. സഞ്ചരിക്കുന്ന ആശുപത്രി എന്ന നിലയിലേക്ക് ആംബുലൻസ് മാറണമെന്നും ഹിക്ക ആവശ്യപ്പെട്ടു. ഡബ്ലിനിൽ ജനസംഖ്യ വർദ്ധിച്ചുവരുന്നതിനനുസരിച്ച് ആംബുലൻസിൽ സേവനങ്ങൾ വർധിക്കാത്തതാണ് പ്രധാന പ്രശ്‌നമായി ഹിക്ക ഉയർത്തിക്കാണിക്കുന്നത്.
Top