കുറ്റകൃത്യങ്ങൾ ഏറ്റവും കൂടുതൽ ഡബ്ലിനിൽ: ഗാർഡയിലേയ്ക്കു കൂടുതൽ ആളുകളെ റിക്രൂട്ട് ചെയ്ത് തലസ്ഥാന നഗരം

സ്വന്തം ലേഖകൻ

ഡബ്ലിൻ: രാജ്യത്ത് ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്നത് തലസ്ഥാന നഗരത്തിലാണെന്നു റിപ്പോർട്ടുകൾ. ഇതോടെ രാജ്യത്ത റിക്രൂട്ട് ചെയ്ത ഗാർഡാ ഉദ്യോഗസ്ഥരിൽ ഏറ്റവും കൂടുതൽ പേരെ ഡബ്ലിനിലേയ്ക്കാണ് റിക്രൂട്ട് ചെയ്തിരിക്കുന്നത്. 2014 ൽ 839 ഗാർഡാ ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്തതിൽ 78 പേരെയും തലസ്ഥാന നഗരമായ ഡബ്ലിനിലേയ്ക്കാണ് നിയോഗിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഗാർഡയ്ക്കു ഏറ്റവും കൂടുതൽ ക്രൈം കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന നഗരമെന്ന ഖ്യാതി ഇപ്പോൾ ലഭിച്ചിരിക്കുന്നത് ഡബ്ലിനു തന്നെയാണ്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ചു ഗാർഡ റിപ്പോർട്ട് ചെയ്ത ക്രൈം കേസുകൾ ഇത്തവണ ഇരട്ടിയായി വർധിച്ചിട്ടുമുണ്ട്. ഡബ്ലിൻ കേന്ദ്രീകരിച്ചുള്ള ഗ്യാങ് ലാൻഡുകളുടെ നിയന്ത്രണമാണ് ഗാർഡ പ്രധാനമായും ലക്ഷ്യമിടുന്നത്. അടുത്ത ജനറൽ ഇലക്ഷനിൽ ഗ്യാങ് ലാൻഡുകളുടെ പ്രവർത്തനമാകും ഗാർഡയ്ക്കു ഏറ്റവും കൂടുതൽ തിരഞ്ഞെടുപ്പിൽ പ്രതിസന്ധി സൃഷ്ടിക്കുക എന്ന് ഉറപ്പായിട്ടുണ്ട്.
ഡബ്ലിൻ നോർത്ത് സെൻട്രൽ ഡിവിഷൻ ഹച്ച് കിങ്ഹാൻ ഗ്യാങ് ആണ് നിയന്ത്രിക്കുന്നത്. ഇവിടെ 11 പേരെ ഗ്യാങ് വാറിന്റെ പേരിൽ മാത്രം സംഘം കൊലചെയ്തിട്ടുണ്ട്. ഈ ഗ്യാങുമായി ബന്ധപ്പെട്ടു മാത്രം 3000 ഗാർഡാ ചെക്ക് പോയിന്റുകളും 1800 സ്ട്രീറ്റ് സെർച്ച് പോയിന്റുകളും ഗാർഡാ സംഘം നോർത്ത് സെൻട്രൽ ഡിവിഷനുമായി ബന്ധപ്പെട്ട് മാത്രം രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇത്തരത്തിൽ ഗ്യാങ് ലാൻഡുകൾ വ്യാപകമായതോടെ ഗാർഡാ ഡബ്ലിൻ സൗത്ത് സെൻട്രലിൽ (77) ഡബ്ലിൻ വെസ്റ്റ്(77), ഡബ്ലിൻ നോർത്ത് (66) എങ്ങിങ്ങനെ ഗാർഡാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

Latest
Widgets Magazine