ഈദ് കൂട്ടായ്മയില്‍ ഒരു മണിക്കൂര്‍ കൊണ്ട് ഏകദേശം 14000 ഡോളര്‍

മെല്‍ബണ്‍: കേരളത്തിലെ പ്രളയക്കെടുതിയില്‍ പ്രയാസപ്പെടുന്ന നാട്ടുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് ഓസ്‌ട്രേലിയന്‍ മലയാളീ ഇസ്ലാമിക് അസോസിയേഷന്‍ വിക്ടോറിയ (AMIA VIC) സംഘടിപ്പിച്ച ഈദ് കൂട്ടായ്മയില്‍ ഒരു മണിക്കൂര്‍ കൊണ്ട് ഏകദേശം 14000 ഡോളര്‍ (Rs 7,14,000) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശേഖരിച്ചു.

നാട്ടിലെ പ്രളയത്തില്‍ പ്രയാസപ്പെടുന്നവര്‍ക്ക് സഹായിക്കാന്‍ തയ്യാറാകണമെന്ന് പ്രഖ്യാപിച്ചപ്പോഴേക്കും കുട്ടികള്‍ സ്വരൂപിച്ചു കൂട്ടിയ അവരുടെ സ്വന്തം സമ്പാദ്യത്തില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി മുന്നോട്ട് വന്നത് മറ്റുള്ളവര്‍ക്ക് പ്രചോദനമായി. ദൈവത്തിന്റെ സ്വന്തം നാടെന്നറിയപ്പെടുന്ന, പ്രകൃതി രമണീയവും, വശ്യസുന്ദരവും, സാക്ഷരതയില്‍ നൂറു മേനി വിളയുകയും, മതേതരത്തില്‍ ഊന്നിനിന്നുകൊണ്ടുള്ള പ്രവര്‍ത്തനത്തിലും, സ്‌നേഹത്തിലും സഹവര്‍ത്വത്തിലും ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങള്‍ക്ക് തന്നെ മാതൃകയായ കേരളത്തിനേറ്റ പ്രളയത്തിനും പ്രകൃതി ദുരന്തത്തിലും അഗാധ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് ജനാബ് അബ്ദുല്‍ ജലീല്‍ മുഖ്യ പ്രഭാഷണം നടത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദൈവത്തിന്റെ അനുഗ്രഹീതമായ കേരളത്തില്‍ ജീവിക്കാന്‍ ഭാഗ്യം സിദ്ധിച്ച നാം മലയാളികള്‍ സഹ ജീവികളോട് കരുണയോടെയും, സ്‌നേഹത്തോടെയും, മത സൗഹാര്‍ദത്തോടെയും ജീവിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് നാം ആത്മ പരിശോദധന നടത്തേണ്ടതുണ്ട്. ഇത്തരം ദുരന്തങ്ങള്‍ ദൈവത്തിന്റെ പരീക്ഷണമാണെന്നും, ദൈവം നല്‍കിയ അനുഗ്രഹത്തോട് നാം എന്നും നന്ദിയുള്ളവരായിരിക്കുകയും, സഹ ജീവികളോട് കരുണയോടെ വര്‍ത്തിക്കുന്നതോടൊപ്പം, അവര്‍ക്ക് പൊറുത്തു കൊടുക്കുകയും പാപ മോചനത്തിന് വേണ്ടി സദാ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ഉത്‌ബോധിപ്പിച്ചു.

മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് കളക്ഷന് സഹോദരന്‍ നയീഫ് മഹല്‍ നേതൃത്വം നല്‍കുകയും, കാര്യാ പരിപാടി സഹോദരന്‍ മുഹാസിന്‍ ബഷീര്‍ നിയന്ത്രിക്കുകയും ചെയ്തു. കേരള ജനതയുടെ ദുരിതത്തില്‍ പ്രവാസികളായ നമുക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും, മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള കളക്ഷന്‍ ഓഗസ്റ്റ് 31 വരേക്ക് നീട്ടുകയും എല്ലാ നല്ലവരായ മനുഷ്യ സ്‌നേഹികളും അകമഴിഞ്ഞ് സംഭാവന നല്‍കിക്കൊണ്ട് ഈ ഉദ്യമം വിജയിപ്പിക്കണമെന്ന് ആമിയ പ്രസിഡണ്ട് ഡോക്ടര്‍ ഷെരിഫ് കല്ലട്ക്ക പറഞ്ഞു.

Top