അത്യാഹിത വിഭാഗത്തിൽ തിരക്ക് വർധിച്ചു; കോർക്കിലെ ആശുപത്രിയിൽ ശസ്ത്രക്രിയകൾ മാറ്റി വച്ചു

സ്വന്തം ലേഖകൻ

കോർക്ക്: രാജ്യത്തെ ആശുപത്രികളിൽ എമർജൻസി വിഭാഗത്തിൽ തിരക്ക് ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ അടിയന്തര ശസ്ത്രക്രിയകൾ മാറ്റി വച്ച് ആശുപത്ര അധികൃതർ. കോർക്കിലെ ആശുപത്രിയിൽ എമർജൻസി ഡിപ്പാർട്മെന്റിൽ 460 പേർ എത്തിയതിനാൽ ഇന്നലത്തെ ശസ്ത്രക്രിയകൾ മാറ്റിവെയ്‌ക്കേണ്ടി വന്നു. ആദ്യം ജെ.പി-മാരെ സന്ദർശനം നടത്തിയ ശേഷം അത്യാവശ്യമെങ്കിൽ മാത്രം എമർജൻസി ഡിപ്പാർട്മെന്റിൽ എത്താവുവെന്ന് ഹോസ്പിറ്റൽ മാനേജ്‌മെന്റ് രോഗികളോട് അഭ്യർത്ഥിച്ചിരുന്നു. നേഴ്‌സുമാരെയും, മിഡൈ്വഫുമാരെയും പരമാവധി ഉപയോഗപ്പെടുത്തിയാണ് ഇന്നലത്തെ തിരക്ക് നിയന്ത്രണ വിധേയമാക്കിയത്.
കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ രണ്ടു മൂന്നു ദിവസം കൊണ്ട് അസാധാരണ തിരക്കാണ് അനുഭവപ്പെടുന്നത്. കോർക്കിൽ പകർച്ചപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. പനിബാധിതരുടെ എണ്ണത്തിലെ വർദ്ധനവും തിരക്ക് വർദ്ധിക്കാൻ കാരണമായി.
ഇന്നലെ എമർജൻസി ഡിപ്പാർട്ട്മെന്റിൽ എത്തിയവരിൽ അധികവും പ്രായമായവർ ആയിരുന്നുവെന്നു ആശുപത്രി വൃത്തങ്ങൾ പ്രസ്താവിക്കുന്നു. ഗൈനക്കോളജിക്കൽ സർജറി, ഒഫ്താൽമോളജി, പൊണ്ണത്തടി കുറക്കാനുള്ള ശസ്ത്രക്രീയ എന്നിവയാണ് മാറ്റിവെച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top