യൂറോപ്യൻ യൂണിയനിൽ നിന്നു ബ്രിട്ടൺ പൂർണമായും പുറത്തേയ്ക്ക്; ബില്ലിനു പാർലമെന്റ് അംഗീകാരം

സ്വന്തം ലേഖകൻ
ലണ്ടൻ: യൂറോപ്യൻ യൂണിയൻ വിട്ടുപോരുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങാൻ അനുമതി നൽകുന്ന ആദ്യഘട്ട ബില്ലിന് ബ്രിട്ടീഷ് പാർലമെൻറ് അംഗങ്ങളുടെ അംഗീകാരം.
17 മണിക്കൂറോളം നീണ്ട ചർച്ചക്കു ശേഷമാണ് ബിൽ അംഗീകരിച്ചത്. ലിസ്ബൻ കരാറിലെ ആർട്ടിക്ൾ 50 നടപ്പാക്കുന്നതിന് പ്രധാനമന്ത്രി തെരേസ മേയ്ക്ക് അനുമതി നൽകുന്നതാണ് ബിൽ. 114നെതിരെ 498 വോട്ടുകൾക്കാണ് ബിൽ പാസാക്കിയത്.
ബില്ല് നിയമമാവണമെങ്കിൽ പൊതുചർച്ചയുൾപ്പെടെയുള്ള കടമ്പകൾ താണ്ടണം.  കോമൺ ഹൗസിൽ ബ്രെക്‌സിറ്റ് സംബന്ധിച്ച് നടക്കുന്ന ആദ്യവോട്ടെടുപ്പാണിത്. ഇതുസംബന്ധിച്ച് അധോസഭയിൽ അടുത്തയാഴ്ച അന്തിമ വോട്ടെടുപ്പ് നടക്കും. ബില്ലിനെതിരെ വോട്ട് ചെയ്യരുതെന്ന് പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ നിർദേശം നൽകിയിട്ടും 47 പേർ എതിർത്തു.
Latest