സെഹിയോൻ മിനിസ്ട്രി നയിക്കുന്ന കുടുംബധ്യാനം കോർക്കിൽ

ഡിനോ ജോർജ് 
കോർക്ക് :    സീറോ മലബാർ സഭ, കോർക്ക്, അയർലണ്ടിന്റെ ആഭിമുഖ്യത്തിൽ, യു.കെ സെഹിയോൻ, മിനിസ്ട്രി,  നയിക്കുന്ന കുടുംബധ്യാനം, കോർക്കിലെ ചർച്ച്  ഓഫ് മോസ്റ്റ് പ്രെഷ്യസ് ബ്ലഡ്, ക്ലോഹീൻ, ബ്ലാർണീ റോഡ്( സെപ്റ്റംബർ 15,16, 17    – 2017– )ൽ ബഹുമാനപെട്ട സോജി ഓലിക്കൽ അച്ഛൻ്റെ നേത്രത്വത്തിൽ, നടത്തപ്പെടുന്നു. സെപ്റ്റംബർ 15 വെള്ളിയാഴ്ച്ച  വൈകുന്നേരം 5 മുതൽ 10 വരെയും,  ശനിയാഴ്ച്ച രാവിലെ 10 മുതൽ വൈകുന്നേരം 5വരെയും, ഞായറാഴ്ച്ച രാവിലെ 11 മുതൽ വൈകുന്നേരം 6 വരെയുമാണ് കുടുംബധ്യാനം നടത്തപ്പെടുന്നത്.    കുടുംബത്തോടൊപ്പം ദൈവകൃപ  അനുഭവിച്ച്  വളരുവാൻ നാം ദൈവ വചനത്താൽ  ശക്‌തിപ്പെടേണ്ടതുണ്ട്, ഇതിനായി നമ്മെ സഹായിക്കുന്ന വചനാധിഷ്ഠടിത ക്ലാസ്സുകളാണ് ഒരുക്കിയിരിക്കുന്നത്. ഈ ധ്യാനത്തിൽ (കൃപാഗ്നി – 2017)  സംബന്ധിച്ചു്    ദൈവാനുഭവമുള്ള കുടുംബങ്ങളായി വളരുവാൻ നിങ്ങളേവരെയും ദൈവനാമത്തിൽ ക്ഷണിച്ചുകൊള്ളുന്നു.
സ്നേഹപൂർവം,
ഫാ.സിബി അറയ്ക്കൽ,( ചാപ്ലിൻ, സീറോ മലബാർ സഭ കോർക്ക്)- 0892319271 
ഡിനോ ജോർജ് (PRO)-0872140558
വെന്യൂ   അഡ്രസ്സ്,
ചർച്ച്  ഓഫ് മോസ്റ്റ് പ്രെഷ്യസ് ബ്ലഡ്,

ക്ലോഹീൻ, ബ്ലാർണീ റോഡ്, കോർക്ക്.

Latest
Widgets Magazine