കൃപാഗ്നി – 2017 കുടുംബധ്യാനത്തിന് തുടക്കമായ..

കോർക്ക് :    സീറോ മലബാർ സഭ, കോർക്ക്, അയർലണ്ടിന്റെ ആഭിമുഖ്യത്തിൽ, യു.കെ സെഹിയോൻ, മിനിസ്ട്രി,  നയിക്കുന്ന കുടുംബധ്യാനം, ബഹുമാനപെട്ട സോജി അച്ഛൻ്റെ നേത്രത്വത്തിൽ തുടക്കം കുറിച്ചു, ഇന്ന് സെപ്റ്റംബർ 16  ശനിയാഴ്ച്ച രാവിലെ 10 മുതൽ വൈകുന്നേരം 5വരെയും, ഞായറാഴ്ച്ച രാവിലെ 11 മുതൽ വൈകുന്നേരം 6 വരെയുമാണ് കുടുംബധ്യാനം നടത്തപ്പെടുന്നത്.വചനം നമ്മുടെ വിശ്വാസം വർധിപ്പിക്കുന്നു.ആമുഖ പ്രഭാഷണത്തിൽ വിശ്വാസവളർച്ചയുടെ തലങ്ങളാണ് കൂടുതലായും അച്ചൻ അനുസ്മരിപ്പിച്ചത്. കുടുംബത്തോടൊപ്പം ദൈവകൃപ  അനുഭവിച്ച്  വളരുവാൻ നാം ദൈവ വചനത്താൽ  ശക്‌തിപ്പെടേണ്ടതുണ്ട്, ഇതിനായി നമ്മെ സഹായിക്കുന്ന വചനാധിഷ്ഠടിത ക്ലാസ്സുകളാണ് ഒരുക്കിയിരിക്കുന്നത്. ഈ കൃപാഗ്നി – 2017ഇൽ   സംബന്ധിച്ചു്    ദൈവാനുഭവമുള്ള കുടുംബങ്ങളായി വളരുവാൻ നിങ്ങളേവരെയും ദൈവനാമത്തിൽ ക്ഷണിച്ചുകൊള്ളുന്നു.
സ്നേഹപൂർവം,
ഫാ.സിബി അറയ്ക്കൽ, ( ചാപ്ലിൻ, സീറോ മലബാർ സഭ കോർക്ക്) – 0892319271

ഡിനോ ജോർജ് (PRO)-0872140558
വെന്യൂ   അഡ്രസ്സ്,
ചർച്ച്  ഓഫ് മോസ്റ്റ് പ്രെഷ്യസ് ബ്ലഡ്,
ക്ലോഹീൻ, ബ്ലാർണീ റോഡ്, കോർക്ക്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top