വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥന റവ.ഫാ.ജോസ് ഭരണികുളങ്ങര നേതൃത്വനല്കും.

ന്യൂടൗണ്‍ : കൗണ്ടി കില്‍ഡെറിലെ കില്‍കോക്കിലുള്ള ന്യൂടൗണ്‍ നേറ്റിവിറ്റി ചര്‍ച്ചില്‍ വച്ച് ഈ വരുന്ന ശനിയാഴ്ച്ച ( 01042017 ) രാവിലെ 10 .30 ന് കുരിശിന്റെ വഴിയോടെ ആരംഭിക്കുന്ന ശുശ്രുഷകളില്‍ സ്തുതിപ്പ് , വചന പ്രഘോഷണം, നിത്യ സഹായമാതാവിന്റെ നൊവേനയെ തുടര്‍ന്ന് ദിവ്യബലിയും, ആരാധനയും, രോഗികള്‍ക്കായുള്ള പ്രാര്‍ത്ഥനയും നടത്തപ്പെടുന്നതാണ്. വൈകുന്നേരം 4 30 ന് ശുശ്രുഷകള്‍ സമാപിക്കും.

ശുശ്രുഷകള്‍ക്ക് റവ.ഫാ.ജോസ് ഭരണികുളങ്ങരയും, സിസ്റ്റര്‍ മെറീനയും (UMI) , റവ. ഫാ. ജോര്‍ജ്ജ് അഗസ്റ്റിനും അഗസ്റ്റിനനേതൃത്വം നല്‍കുന്നതാണ്. ഈ ശുശ്രുഷയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. തദവസരത്തില്‍ കുട്ടികള്‍ക്കായുള്ള പ്രത്യേക ധ്യാനവും ഒരുക്കിയിരിക്കുന്നു. കുമ്പസാരത്തിനും കൌണ്‍സിലിങ്ങിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

CHURCH OF THE NATIVITY
Newtown House, Kilbride, Enfield, Co. Kildare
Eir code A83 YY49
(Direction Leave M4 at exit 8 take R148 to Enfield 2.5 miles take left on to L5027 to Church 2.7 miles)

കൂടുതല്‍ വിവരങ്ങള്‍ക്ക് :
Pratheeb Baby 0873159728,
Sibi Antony 0871042266,
Binu Simon 0879589050.

fastin2

Top