ഫീസിളവ് തുടരുവാനുള്ള തീരുമാനം സ്വാഗതാർഹം: ദമ്മാം ഒ ഐ സി സി

സ്വന്തം ലേഖകൻ
ദമ്മാം: ഒരു കുടുംബത്തിലെ രണ്ടാമത്തെയും മൂന്നാമത്തെയും കുട്ടികൾക്ക് നൽകിയിരുന്ന ഫീസിളവ് നിർത്തലാക്കാനുള്ള  തീരുമാനം റദ്ദ്‌ചെയ്ത ദമ്മാമിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ അധികൃതരുടെ നടപടി സ്വാഗതാർഹമാണെന്ന്  ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഫീസ് ഏകീകരണ തീരുമാനം വന്നയുടനെ നിരവധി രക്ഷകർത്താക്കൾ വിഷയത്തിലിടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒ ഐ സി സി യെ സമീപിച്ചിരുന്നു. തുടർന്ന് വിഷയം പൊതുസമൂഹത്തിൽ ഗൗരവതരമായ ചർച്ചക്ക്  വിധേയമാക്കിയത് ഒ ഐ സി സി യുടെ ശക്തമായ ഇടപെടലായിരുന്നു. പ്രവിശ്യയിലെ ഇതര മുഖ്യധാരാ സംഘടനകളും രക്ഷാകർതൃ സമൂഹവും കൂടി തീരുമാനത്തിനെതിരെ രംഗത്ത് വന്നതോടെ ഒ ഐ സി സി യുടെ പ്രതിഷേധം പൊതുവികാരമായി മാറുകയായിരുന്നു.
പ്രവാസി സമൂഹം നിലവിൽ നേരിടുന്ന തൊഴിൽ, സാമ്പത്തിക പ്രതിസന്ധികൾ കണക്കിലെടുത്തും പൊതുസമൂഹ വികാരം മാനിച്ചും തീരുമാനം പുന:പരിശോധിക്കാൻ തയ്യാറായ മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാനും കമ്മിറ്റിയംഗങ്ങളും പ്രിൻസിപ്പളും അഭിനന്ദനം അർഹിക്കുന്നതായും ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
Top