ഫീസ്‌ ഇളവ് നിലനിർത്തണമെന്ന് നവോദയ ആവശ്യപ്പെട്ടു

ഇന്ത്യൻ സ്കൂൾ ദമ്മാം –
ദമ്മാം:  ഒരു കുടുംബത്തിൽ നിന്നുള്ള രണ്ടാമത്തെ കുട്ടി മുതൽക്ക്  ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ പ്രതിമാസ ഫീസ്‌ ഇനത്തിൽ നിലവിൽ നൽകി വരുന്ന ഇളവ്‌ നിർത്തലാക്കാനുള്ള സ്കൂൾ അധിക്യതരുടെ തീരുമാനം പിൻവലിക്കണമെന്ന് നവോദയ സാംസ്കാരിക വേദി കേന്ദ്രകമ്മറ്റി നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
സ്കൂൾ അധികൃതരുമായി
കൂടിയാലോചന നടത്തുമെന്നും
ആശ്വാസമേകുന്ന തീരുമാനങ്ങളുണ്ടാവുമെന്നും
പ്രിൻസിപ്പാൾ ഡോ. മുഹമ്മദ് ഷാഫി ഉറപ്പു നൽകി.
സൗദി അറേബ്യൻ ഗവൺമെന്റ് നിലവിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന, ആശ്രിതർക്കുള്ള വാർഷിക ഫീ അടക്കമുള്ള സാമ്പത്തിക പരിഷ്കാരങ്ങളുടെ ഭാഗമായി അതിജീവനംതന്നെ ഏറെ പ്രയാസകരമായികൊണ്ടിരിക്കുന്ന പ്രവാസി കുടുംബങ്ങളെ സംബന്ധിച്ചെടുത്തോളം ഒരു വലിയ സാമ്പത്തീക ബാധ്യതയാണു സ്കൂൾ ഫീ തീരുമാനത്തിലൂടെ വന്നുപെടുക.
സ്കൂൾ മാനേജ്മെന്റിന്റെ  പുതിയ തീരുമാനം തീർത്തും അനവസരത്തിലുള്ളതും  പ്രതിഷേധാർഹമാണ്.
ആയതിനാൽ പ്രസ്തുത തീരുമാനം എത്രയും പെട്ടന്ന് പിൻവലിച്ച്‌ പ്രവാസി കുടുംബങ്ങളെ ദുരിതത്തിലാഴ്തുന്ന നടപടിയിൽ നിന്ന് പിന്തിരിയണമെന്ന് നവോദയ സാംസ്കാരികവേദി ആവശ്യപ്പെട്ടു.
നിവേദനം നൽകുന്നതിനായി നവോദയ രക്ഷാധികാരി ബഷീർ വരവോട്‌, ജോ: സെക്രട്ടറി റഹീം മടത്തറ, ഷമൽ, അഷറഫ്‌ ആലുവ, ഹമീദ് നൈന, രഞ്ജിത് വള്ളുപറമ്പത്ത്, കുടുംബവേദി കേന്ദ്ര എക്സികുട്ടീവ്‌ അംഗങ്ങളായ നന്ദിനി മോഹൻ, ഷൈസ അഷറഫ്‌ എന്നിവർ സ്കൂൾ അധിക്യതരെ സന്ദർശിച്ചു.
Attachments 
Latest
Widgets Magazine