ഫിലഡെൽഫിയ എക്യുമെിക്കൽ വനിതാ ഫോറം അകില ലോക പ്രാർഥനാ ദിനം

സ്വന്തം ലേഖകൻ
ഫിലഡെൽഫിയ: എക്യുമെനിക്കൽ പ്രാർഥനത്തിന്റെ ആഭിമുഖ്യത്തിൽ വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ മാർച്ച് നാലിനു അഖില ലോക പ്രാർഥനാദിനം സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ് ദേവാലയത്തിൽ വച്ച് ആചരിച്ചു. ഫിലിപ്പെൻസ് എന്ന രാജ്യത്തെ കേന്ദ്രീകരിച്ചു നടന്ന പൊതുപരിപാടിയുടെ പ്രാരംഭ കാര്യപരിപാടിയായ മാഹുബേ ഫ്രം ദ ഫിലിപ്പൈൻസ് വളരെ ശ്രദ്ധ ആകർഷിച്ചു. ഫാ.സജി മുക്കൂട്ട് കോ ചെയർമാൻ ഇഎഫ്‌ഐസിപി സ്വാഗതം ആശംസിച്ചു. നിർമല എബ്രഹാമിന്റെ ഫിലിപ്പെൻസിനെ കുറിച്ചുള്ള അതവരണം ഏറെ വിജ്ഞാന പ്രദമായിരുന്നു. ഫിലിപ്പെൻസിലെ സ്ത്രീകൾ എന്ന ആത്മഭാഷണം വളരെ ഹൃദയ സ്പർശിയായ ഷേർളി ചാവറ, മേരിയേൽ സാജൻ, അനോഖ സൂസൻ റോയി എന്നിവർ അവതരിച്ചു.
ഞാൻ നിങ്ങളോടു അന്യയം പ്രവർത്തിച്ചുവോ എന്ന വേദവാക്യത്തെ ആസ്പദമാക്കി ഭക്തിരസ പ്രധാനമായ സർ ജോയ്‌സ് ഇയാൻ എംഡി നടത്തിയ പ്രഭാഷണം ഈ പരിപാടിയെ മനോഹരമാക്കി. ചിന്താവിഷയത്തെ ആസ്പദമാക്കി ആനി മാത്യുവും സംഘവും അവതരിപ്പിച്ച സ്‌കിറ്റും ശ്രദ്ധ ആകർഷിച്ചു. നൂപുര ഡാൻസ് അക്കാദമിയിലെ കലാകാരികൾ അവതരിപ്പിച്ച നൃത്തശില്പം അതിമനോഹരമായിരുന്നു. ഫാ.എം.കെ കുര്യാക്കോസ് ഐസിസിസിപിയുടെ പ്രവർത്തനങ്ങളെ വിലയിരുത്തി. തോമസ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള മലയാളം ഗായക ംഘം അക്‌സാ ജോസിന്റെ നേതൃത്വത്തിലുള്ള യൂത്ത് ഗായക സംഘം ശ്രുതിമധുരമായ ഗാനങ്ങൾ ആലപിച്ചു. ഇഎഫ്‌ഐസിപി ചെയർമാൻ ഫാ.ഷിബു വേണാട് തന്റെ അസാന്നിധ്യത്തിലും ഇതിന്റെ വിജയത്തിനായി ചുക്കാൻ പിടിച്ചു.
ഫിലിപ്പെൻസിലെ കഷ്ടത അനുഭവിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി അന്നേ ദിവസം സമാഹരിച്ച സ്‌ത്രോത്യകാഴ്ച ഫാ.കെ.കെ ജോൺ പ്രാർഥനയോടെ സ്വീകരിച്ചു. ഈ അഖില ലോക പ്രാർഥനാദിനം ഒരു വൻ വിജയം ആക്കുവാൻ സഹകരിച്ച എല്ലാവർക്കും നന്ദി ആശംസിച്ചത്ിനു വേണ്ടി അഹോരാത്രം പ്രവർത്തിച്ച ഇഎഫ്‌ഐസിപി വനിതാ ഫോറം ചെയർപേഴ്‌സൺ ഡോ.ബിനു ഷാജിമോൻ ആയിരുന്നു.
Latest
Widgets Magazine