ഒണ്‍ലൈന്‍ തട്ടിപ്പ്:അയര്‍ലന്റ് മലയാളിക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ എഫ്.ഐ.ആര്‍.ഉടന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ സാധ്യത

കണ്ണൂര്‍: ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ അയര്‍ലന്റിലെ പ്രവാസി മലയാളിക്കെതിരേ കോടതി ഉത്തരവ്‌ പ്രകാരം പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം എഫ്.ഐ.ആര്‍ ഇട്ട് കേസെടുക്കുകയായിരുന്നു. വെബ്സൈറ്റ് കൈമാറ്റം സംബന്ധിച്ച് പണം വാങ്ങിക്കുകയും തുടര്‍ന്ന് വെബ്സൈറ്റിന്റെ പ്രധാന രേഖകള്‍ രഹസ്യമായി കൈവശം വയ്ച്ച് ചതിക്കുകയും ചെയ്തു എന്ന പരാതിയില്‍ ബേബി ചെറുവത്തൂര്‍ ഇട്ടിയേര എന്ന തൃശൂര്‍ കുന്നംകുളം സ്വദേശിക്കെതിരേയാണ്‌ കേസ് എടുത്തത്. ഇന്ത്യന്‍ ഓണ്‍ലൈന്‍ വെബ്സൈറ്റ് ഓണേഴ്സ് ആന്റ് ജേണലിസ്റ്റ് യൂണ്യന്‍ ദേശീയ ചെയര്‍മാന്‍ അഡ്വ വിന്‍സ് മാത്യു നല്കിയ പരാതിയിലാണ്‌ നടപടി. കൂത്തുപറമ്പ് കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ കേസെടുത്ത് അന്വേഷിക്കാനുത്തരവിട്ട് കേളകം പോലീസിന്‌ കൈമാറുകയായിരുന്നു.

പ്രതിയായ ബേബി ഇപ്പോള്‍ അയര്‍ലന്റില്‍ ആണുള്ളത്. ഇയാള്‍ ഐ.ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളും വെബ്സൈറ്റുകള്‍ നിര്‍മ്മിച്ചു നല്കുന്നയാളുമാണ്‌. ഇദ്ദേഹത്തില്‍ നിന്നും പണം കൈമാറി വെബ്സൈറ്റ് വാങ്ങിച്ചു എങ്കിലും ആയതിന്റെ വില്പന എഗ്രിമെന്റ് പ്രകാരമുള്ള എല്ലാ രേഖകളും കൈമാറിയില്ലെന്നണ്‌ കേസ്. വെബ്സൈറ്റും ആയതിന്റെ എല്ലാ രേഖകളും എന്ന് വ്യക്തമായി എഗ്രിമെന്റി രേഖപ്പെടുത്തിയിട്ടും വെബ്സൈറ്റുമായി ബന്ധപ്പെട്ട ഗൂഗിള്‍ അനലറ്റിക് പേജ് കൈമാറാന്‍ ബേബി തയ്യാറായില്ല. മാത്രമല്ല വെബ്സൈറ്റിന്റെ എല്ലാ രഹസ്യങ്ങളും ഇതുപയോഗിച്ച് ബേബി ചോര്‍ത്തിയെടുക്കുകയും അദ്ദേഹത്തിന്റെ സ്വന്തമായ മറ്റൊരു വെബ്സൈറ്റിലേക്ക് ഡേറ്റകള്‍ കോപ്പി ചെയ്യുകയും ചെയ്തു.baby-ci-fir

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വെബ്സൈറ്റ് ഉണ്ടാക്കി നല്കാമെന്ന് പറഞ്ഞ് നിരവധി മലയാളികളേ ഇത്തരത്തില്‍ പ്രതി പറ്റിക്കുകയും അവരുടെ ബിസിനസുകള്‍ തകര്‍ക്കുകയും പണം വാങ്ങി കബളിപ്പിക്കുകയും ചെയ്തതായും പരാതിയില്‍ ഉണ്ട്.

പ്രതിക്കെതിരേ നിരവധി പരാതികള്‍ കേരളത്തില്‍ ഉണ്ടെങ്കിലും പ്രതിയായ ബേബി ഇട്ടിയേര അയര്‍ലന്റില്‍ തന്നെ കഴുയുന്നതിനാല്‍ അന്വേഷണം നീളുകയാണ്. കേസുകളില്‍ നിന്നും രക്ഷപെടാനും അറസ്റ്റ് ഒഴിവാക്കാനും ഇയാള്‍ 2015ന്‌ ശേഷം കേരളത്തില്‍ വന്നിട്ടില്ല.എങ്കിലും ഇന്ത്യയില്‍ എത്തിയാല്‍ ഉടന്‍ അറസ്റ്റു ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ് .

ബേബി ഇട്ടിയേരക്കെതിരേ ഓണ്‍ലൈന്‍ തട്ടിപ്പുമായി ദില്ലി പോലീസിലും, കണ്ണൂരില്‍ തന്നെ മറ്റൊരു പരാതിയും നിലവില്‍ ഉണ്ട്. പോലീസ് ഇയാളുടെ കുന്നം കുളം വീട്ടില്‍ എത്തി അന്വേഷണം നടത്തിയെങ്കിലും ഇപ്പോള്‍ അയര്‍ലന്റിലുള്ള മകനുമായി ബന്ധങ്ങള്‍ ഒന്നുമില്ലെന്നാണ്‌ അമ്മയും പറയുന്നത്. വീട്ടുകാരുമായും ഇയാള്‍ അകന്നു കഴിയുന്നതായി പോലീസ് പറയുന്നു. പ്രതിയെ കേരളത്തില്‍ വന്നാല്‍ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ഉള്ള നടപടികള്‍ പോലീസ് നീക്കുകയാണ്‌.

വിന്‍സ് മാത്യുവിനു കൈമാറ്റം ചെയ്ത വെബ്സൈറ്റിന്റെ എല്ലാ രഹസ്യങ്ങളും സൈറ്റിലെ അഡ്മിന്‍ കണ്‍ട്രോള്‍ ഉപയോഗിച്ച് ബേബി ചോര്‍ത്തിയെടുക്കുകയും അദ്ദേഹത്തിന്റെ സ്വന്തമായ മറ്റൊരു വെബ്സൈറ്റിലേക്ക് ഡേറ്റകള്‍ കോപ്പി ചെയ്യുകയും ചെയ്തു.ഇങ്ങനെ മാറ്റിയ വെബ് സൈറ്റിന്റെ ഓണര്‍ഷിപ്പില്‍ ഉള്ള പാലക്കാരനായ ഒരാള്‍ക്ക് എതിരെയും നിലവില്‍ നിരവധി കേസുകള്‍ ഇന്ത്യയില്‍ നടക്കുന്നു .ഐറീഷ് പൗരത്വം സ്വീകരിച്ച ഇയാളുടെ പാലായിലുള്ള വീട്ടില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ പോലീസ് അന്യോഷണം തുടങ്ങിയതായും സൂചനയുണ്ട്.

Top