ഫൊക്കാന  പാട്ടിനെട്ടാമത്  അന്തർദേശിയ കൺവൻഷൻ ജനറൽ കൺവീനർമാരെ  തെരഞ്ഞുടുത്തു

ശ്രീകുമാർ ഉണ്ണിത്താൻ
ഫൊക്കാന  പാട്ടിനെട്ടാമത്  അന്തർദേശിയകൺവൻഷൻ ജനറൽ കൺവീനർമാരായി അലക്‌സ്­ തോമസ്­,രാജൻ പടവത്തിൽ,സിറിയക് കൂവക്കാടൻ,  വർഗിസ്  ഉലഹന്നാൻ,കൊച്ചുമ്മൻ ജേക്കബ്, സതീഷ് നായർ  എന്നിവരെ തിരഞ്ഞുടുത്തതായി  പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് എന്നിവർ അറിയിച്ചു.
അമേരിക്കയുടെ വിവിധ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്ന അലക്‌സ്­ തോമസ്­ ഫൊക്കാനയുടെ വൈസ് പ്രസിഡന്റ്­ ആയും , എക്‌സികുട്ടിവ് കമ്മിറ്റി മെമ്പർ എന്ന നിലയിൽ പലതവണ പ്രവർത്തിച്ചിട്ടുണ്ട്.പമ്പ മയാളീ അസോസിയേഷൻ ഫൌണ്ടിംഗ് മെമ്പർ ആയ അദ്ദേഹം പ്രസിഡന്റ്­ മുതൽ എല്ലാ തലങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്, ഫിലഡൽഫിയ പോലീസ് കമ്മിഷണേഴ്‌സ് അഡൈ്വസറി കൗൺസിൽ മെംബർ, വൈസ് ചെയർമാൻ ഓഫ് ഏഷ്യൻ ഫെഡറേഷൻ ഓഫ് യുഎസ്എ ,ഫില­ഡൽഫിയ ഡിസ്ട്രികിറ്റ് അറ്റോണിസ് അഡ്വസറി കൌൻസിൽ മെംബർ,വൈസ് പ്രസിഡന്റ്­ ഓഫ് ക്രിസ്‌റ്റൊസ് മാർത്തോമ ചർച്ച് ഫിലോടെല്ഫിയ തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്ന അലക്‌സ്­ തോമസ്­ നല്ല ഒരു കലാകാരൻ കുടിയാണ്.
ഫൊക്കാനാ ഫ്‌ളോറിഡാ കൺവൻഷന്റെ കൺവൻഷൻ ചെയർമാനായി പ്രവർത്തിച്ച രാജൻ പടവത്തിൽ ഫൊക്കാനയുടെ വൈസ് പ്രസിഡന്റ്, ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ, ചീഫ് ഇലക്ഷൻ കമ്മീഷണർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.കലാലയ ജീവിതത്തിൽ തന്നെ സാമൂഹ്യ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ച രാജൻ കോളജ് യൂണിയൻ സെക്രട്ടറി, പ്രസിഡന്റ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക് ജനറൽ സെക്രട്ടറി, എന്നീ നിലകളിൽ പ്രവർത്തിച്ചു. 1989ൽ അമേരിക്കയിൽ പ്രവാസിയായി എത്തി അമേരിക്കൻ സാമൂഹ്യസാംസ്‌കാരിക രംഗങ്ങളിൽ നിറഞ്ഞുനിന്ന രാജൻ അന്നുമുതൽ ഫൊക്കാനയുടെ സജീവ പ്രവർത്തകനാണ്.കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുള്ള രാജൻ കാത്തലിക് അസോസിയേഷന്റെ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഔദ്യോഗിക ജീവിതത്തിലും സംഘടനാതലത്തിലും ധാർമ്മികബോധത്തോടെ, സാമൂഹ്യപ്രതിബദ്ധതയോടെ പ്രവർത്തിച്ച് തന്റെ കഴിവു തെളിയിച്ചിട്ടുള്ള വ്യക്തിയാണ് സിറിയക് കൂവക്കാടൻ.ഫൊക്കാന നാഷണൽ  കമ്മിറ്റി മെമ്പർ, റീജണൽ വൈസ് പ്രസിഡന്റ്, നാഷണൽ കോർഡിനേറ്റർ, കൺവൻഷൻ വൈസ് ചെയർമാൻ തുടങ്ങി ഫൊക്കാനായുടെ വിവിധ പദവികൾ  അദ്ദേഹത്തെ തേടിയെത്തി. അവയെല്ലാം ഏറ്റെടുക്കുന്നതിലുപരി ആത്മാർത്ഥതയോടെ കർമ്മപഥത്തിലെത്തിക്കുകയും  ഭംഗിയാക്കുക എന്ന കർത്തവ്യo അദ്ദേഹം നിറവേറ്റിയിട്ടുണ്ട്.  അധികാരം, വ്യക്തി താല്പര്യം എന്നീ  ഘടകങ്ങളിൽ ശ്രദ്ധയില്ലാതെ പ്രവർത്തിക്കുന്ന  ആത്മാർത്ഥത കൈമുതലായ ഒരു പ്രവർത്തകൻ ആണ്  അദ്ദേഹം .
1983 ൽ ഫൊക്കാന തുടക്കംകുറിച്ചതു മുതൽ സജീവ പ്രവർത്തകനാണ് കൊച്ചുമ്മൻ ജേക്കബ് . അധികാരസ്ഥാനങ്ങൾ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഒരേ മുഖവുമായി ഫൊക്കാനയുടെ ഒപ്പം നിന്ന നേതാവാണ് അദ്ദേഹം.ജനങ്ങളിൽ നിന്ന് മാറിനിൽക്കുന്ന വ്യക്തിയല്ല മറിച്ചു  ജനങ്ങളോടൊപ്പം നിന്ന് പ്രവർത്തിക്കുന്ന വ്യക്തിയാണ് കൊച്ചുമ്മൻ ജേക്കബ്.പുത്തൻ ആശയങ്ങളും പുതിയ ആളുകളുംഫൊക്കാനയിലേക്ക്  വരുമ്പോൾ അതിനെ പിന്തുണയ്ക്കുകയും പ്രോത്‌സാഹിപ്പിക്കുകയും ചെയുന്ന വ്യക്തിയാണ് അദ്ദേഹം. വെസ്റ്റ് ചെസ്റ്റർ  മലയാളി അസോസിയേഷന്റെ പ്രസിഡന്റ് മുതൽ പല സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിടുണ്ട്.
സാമൂഹ്യസാംസ്‌ക്കാരിക രംഗങ്ങളിൽ അനേകവർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള വർഗിസ്  ഉലഹന്നാൻ.
അധികാരം, വ്യക്തി താല്പര്യം എന്നീ രണ്ട് ഘടകങ്ങളിൽ ശ്രദ്ധയില്ലാതെ പ്രവർത്തിക്കുന്ന  ആത്മാർത്ഥത കൈമുതലായ ഒരു വെക്തി യാണ് അദ്ദേഹം. എക്‌സി.വൈസ് പ്രസിഡന്റ്, കൺവൻഷൻ ജനറൽ കൺവീനർ,  തുടങ്ങി ഫൊക്കാനായുടെ വിവിധ പദവികൾ  അദ്ദേഹം വഹിച്ചിട്ടുണ്ട്.  ഏറ്റുടുക്കുന്ന  ജോലികൾ എന്നും  അദ്ദേഹംഏറ്റവും നല്ലതായി  നിറവേറ്റിയിട്ടുണ്ട്.
അമേരിക്കയുടെ സാമൂഹിക സംസ്‌കരിക രംഗങ്ങളിൽ  നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് സതീഷ് നായർ, എൻ എഫ്. ഐ യുടെ സെക്രട്ടറി,ട്രഷറർ ,  കേരളാ  ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ  വൈസ് പ്രെസിഡെന്റ് ,കമ്മിറ്റി മെമ്പർ,ട്രസ്ടീ ബോർഡ് മെമ്പർ തുടണ്ടി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം.കേരളാ  ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ  പി .ആർ .ഒ  ആയും സേവനം അനുഷ്ടിക്കുന്നു.ഏറ്റെടുക്കുന്ന  ഏത് ഏതു ജോലിയും  ആത്മാർത്ഥതയോടെ കർമ്മപഥത്തിലെത്തിക്കുകയും  ഭംഗിയാക്കുക എന്ന കർത്തവ്യo അദ്ദേഹം എന്നും  നിറവേറ്റിയിട്ടുണ്ട്.
Top