വീടില്ലാത്ത  കേരളത്തിലെ സാധുജനങ്ങൾക്കു വീടുകൾ; ഫൊക്കാന ഒരു ദൗത്യം കൂടി ഏറ്റെടുക്കുന്നു

ശ്രീകുമാർ ഉണ്ണിത്താൻ
ജീവകാരുണ്യപ്രവർത്തനത്തിൽ സദാ ജാഗരൂഗരായ ഫൊക്കാന പുതിയ ഒരു ദൗത്യം പ്രഖ്യാപിക്കുകയാണ്. പുതിയ തിരഞ്ഞെടുക്കപ്പെട്ട ഫൊക്കാന ഭരണസാരഥ്യം ജീവകാരുണ്യ മേഖയിൽ പുതിയൊരു ബൃഹത് പദ്ധതിയ്ക്കു തുടക്കം കുറിക്കുന്നു.’ഭവനദാനം.’ വീടില്ലാത്തവർക്കു  വീടുകൾ വച്ചുകൊടുക്കുന്ന മഹത്തായ പദ്ധതി. തിരഞ്ഞെടുക്കപ്പെടുന്ന അർഹർക്ക് വീടുപണിത് താക്കോൽ നല്കും.ഇപ്പോൾ കേരളത്തിലെ എല്ലാ ജില്ലകൾക്കും ഓരോ വീട് നിർമ്മിച്ച് നൽകുന്നു.തുടർന്ന് ഈ പദ്ധതി താലൂക്ക് പഞ്ചായത്തു സ്ഥലങ്ങളിലേക്കും വ്യാപിപ്പിച്ചു വളരെ വിപുലമായ ജീവകാരുണ്യ പദ്ധതിയായി മാറ്റുകയാണ് ലക്ഷ്യം എന്ന് പ്രസിഡന്റ് തമ്പി ചാക്കോയും  സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പും അഭിപ്രായപ്പെട്ടു. ഇതിനുവേണ്ടി കേരളാ ഗവൺമെന്റ്മായി  സഹകരിച്ചു പ്രവർത്തിക്കും.  ഈ സ്വപ്നപദ്ധതിയുടെ കോ ഓർഡിനേറ്റർ ആയി ഔദ്യോഗിക ജീവിതത്തിലും സംഘടനാതലത്തിലും ധാർമ്മികബോധത്തോടെ, സാമൂഹ്യപ്രതിബദ്ധതയോടെ പ്രവർത്തിച്ച് തന്റെ കഴിവു തെളിയിച്ചിട്ടുള്ള എക്‌സികുട്ടീവ് വൈസ് പ്രസിഡന്റ്കൂടി ആയ ജോയ് ഇട്ടനെ നിയമിച്ചു.
ഒരു സംഘടന ജനകീയമാകണമെങ്കലിൽ അത് ജനങ്ങളുടെ ജീവൽപ്രശ്‌നങ്ങളോടു എപ്പോഴും ചേർന്നു നില്ക്കണം എന്ന ശരിയായ ചിന്തയുടെ ഭാഗമായാണ്  ഈ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. ഇരുത്തിയൊന്നാം നൂറ്റാണ്ടിലും നമ്മുടെ കേരളത്തിൽ കേരളത്തിൽ കയറിക്കിടക്കാൻ ഒരു കൂരയില്ലാത്തവരുണ്ടെന്ന് സത്യം കണ്ടെത്താൻ സോമാലിയൻ ഉപമയൊന്നും വേണ്ടതില്ല. പട്ടിണികൊണ്ടും മഴയും വെയിലുംകൊണ്ടും ജീവിക്കുന്നവരും  നമ്മുടെ കേരളമണ്ണിൽ സുലഭമമാണ്. ഈ സത്യം ഇങ്ങു ഏഴാംകടലിനക്കരെ ഇരിക്കുന്ന അമേരിക്കൻ മലയാളികൾ കാണുന്നു. അതിനുള്ള ഒരു എളിയ പരിഹാരമാണ് ഫൊക്കായുടെ പുതിയ പ്രഖ്യാപനം.
ഫൊക്കാനയുടെ 2016 18കമ്മിറ്റിയാണ് പുതിയ സ്വപ്നപദ്ധതിയ്ക്കു രൂപം നല്കിയിരിക്കുന്നത്.അതിന്റെ പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞതായി പദ്ധതിയുടെ കോ ഓർഡിനേറ്റർ ,ഫൊക്കാനാ എക്‌സികുട്ടീവ് വൈസ് പ്രസിഡന്റ്കൂടി ആയ ജോയ് ഇട്ടൻ അറിയിച്ചു .
അമേരിക്കൻ മലയാളികളുടെ മനസ്സറിയുന്ന പുതിയ നേതൃത്വം ഫൊക്കാനയ്ക്കു പുതിയ ദിശബോധവും മുഖവും നല്കാനാണ് ശ്രമിക്കുന്നത്. അവശർക്കൊപ്പം നടക്കാനും സമൂഹത്തിന്റെ താഴെതട്ടുകളിലേക്ക് ഇറങ്ങിചെല്ലാനും തങ്ങൾ പ്രതിജഞാബദ്ധരാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ഭവനദാന പദ്ധതിയുടെ പ്രഖ്യാപനവും ഉദ്ഘാടനവുംമെയ് മാസം ആലപ്പുഴ ലെക് പാലസ് റിസോർട്ടിൽ നടക്കുന്ന കേരളം കൺ വൻഷനിൽ ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു
Latest