യുഎഇയില്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കുന്നു വിദേശികളുടെ ലൈസന്‍സ് കാലാവധി വെട്ടിക്കുറച്ചു

യുഎഇയില്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കുന്നു. പുതിയ പരിഷ്‌കരണത്തിന്റെ ഭാഗമായി വിദേശികള്‍ അഞ്ചു വര്‍ഷത്തിലൊരിക്കല്‍ െ്രെഡവിംഗ് ലൈസന്‍സ് പുതുക്കണം. മുന്പ് ഇതു പത്തു വര്‍ഷമായിരുന്നു. സ്വദേശികള്‍ പത്തുവര്‍ഷത്തില്‍ ഒരിക്കല്‍ ലൈസന്‍സ് പുതുക്കേണ്ടിവരും. 1995 ട്രാഫിക് നിയമങ്ങളിലെ ചട്ടങ്ങള്‍ ഭേദഗതി ചെയ്താണ് പുതിയ ട്രാഫിക് നിയമം ആവിഷ്‌കരിച്ചത്.

ഈ വര്‍ഷം ജൂലൈ മുതല്‍ പുതിയതായി ലൈസന്‍സ് എടുക്കുന്ന വിദേശികള്‍ക്ക് രണ്ട് വര്‍ഷത്തെ കാലാവധിയുള്ള ലൈസന്‍സായിരിക്കും അനുവദിക്കുക. രണ്ടുവര്‍ഷം കഴിയുന്‌പോള്‍ അഞ്ചു വര്‍ഷത്തേക്ക് ലൈസന്‍സ് പുതുക്കി എടുക്കാം. പത്തുവര്‍ഷ കാലാവധിയുള്ള നിലവിലെ ലൈസന്‍സുകള്‍ കാലാവധി തീരുന്നതുവരെ ഉപയോഗിക്കാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്‌കൂളുകള്‍, ആശുപത്രികള്‍, റെസിഡന്‍ഷല്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കുന്നത് പുതിയ നിയമത്തിന്റെ ആര്‍ട്ടിക്കിള്‍ 33 പ്രകാരം നിരോധിച്ചിട്ടുണ്ട്. പുതിയ നിയമപ്രകാരം നിയമാനുസൃതമായ ലൈസന്‍സും പെര്‍മിറ്റുമില്ലാതെ മോട്ടോര്‍ ബൈക്ക് ഓടിക്കുന്നത് കുറ്റകരമാണ്. ഇലക്ട്രിക് സ്‌കൂട്ടറുകള്‍, െ്രെടസൈക്കുകള്‍, ക്വോഡ് ബൈക്കുകള്‍ എന്നിവയ്ക്കും ഇതേ നിയമം ബാധകമാണ്.

Top