ഗാൾവേ സെന്റ്‌ ജോർജ് സിറിയൻ ഓർത്തഡോക്സ്‌ പള്ളിയിൽ സ്ലീബാപെരുന്നാൾ ആചരിക്കുന്നു

എൽദോ മാത്യു

ഗാൾവേ (അയർലണ്ട് ):ഗാൾവേ സെന്റ്‌ ജോർജ് സിറിയൻ ഓർത്തഡോക്സ്‌ പള്ളിയിൽ സ്ലീബാപെരുന്നാൾ സെപ് 13 നു വൈകിട്ട് ആചരിക്കപ്പെടുന്നു .അന്നേദിവസം വൈകിട്ട് 5.45 നു സന്ധ്യാനമസ്കാരം.6.30 നു വി.കുർബാന .വി .കുർബാനയെ തുടർന്ന് സ്ലീബാപെരുന്നാളിൻറെ പ്രത്യേക ശുശ്രൂഷകൾ നടത്തപ്പെടും .
കുസ്തന്തീനോസ് ചക്രവർത്തിയുടെ മാതാവായ ഹെലീന രാജ്ഞി നമ്മുടെ കർത്താവിനെ കുരിശിൽ തറച്ച സ്ലീബാ കണ്ടെത്തിയതിൻറെ ഓർമ്മയാണ് സ്ലീബാപെരുന്നാൾ . യേശുക്രിസ്തുവിന്റെ കുരിശിനോടുകൂടെ കള്ളന്മാരുടെ കുരിശും കണ്ടെത്തിയ ഹെലീന രാജ്ഞി യേശുവിൻറെ കുരിശു തിരിച്ചറിയുന്നതിനായി അതുവഴി വന്ന മൃതദേഹത്തിൽ കുരിശുകൊണ്ട് സ്പർശിക്കുകയും യേശുവിൻറെ കുരിശു തൊട്ടപ്പോൾ മരിച്ചവൻ ഉയർത്തെഴുന്നേൽക്കുകയും ചെയ്തു .
സുറിയാനി സഭയെ സംബന്ധിച്ച് സ്ലീബാപെരുന്നാളിന്‌ മറ്റൊരു പ്രാധാന്യം കൂടിയുണ്ട് .സുറിയാനിസഭയുടെ 122 -)O മത്തെ പാത്രിയർക്കീസ് ആയിരുന്ന് 33 വർഷക്കാലം ആഗോള സുറിയാനി സഭയെ സത്യ വിശ്വാസത്തിൽ നിലനിർത്തി കാലം ചെയ്ത അന്ത്യോഖ്യാ പാത്രിയർക്കീസ് പരി .മോറാൻ മോർ ഇഗ്‌നാത്തിയോസ് സാഖാ പ്രഥമൻ ബാവാ, പാത്രിയർക്കീസ് ആയി സ്ഥാനാരോഹണം ചെയ്തത് 1980 സെപ് 14 നു സ്ലീബാ പെരുന്നാൾ ദിവസം ആയിരുന്നു .
വി.കുർബാനയ്ക്കും തുടർന്ന് സ്ലീബാപെരുന്നാൾ ശുശ്രൂഷകൾക്കും വികാരി റവ .ഫാ .ജോബിമോൻ സ്‌കറിയ കാർമ്മികത്വം വഹിക്കുന്നതായിരിക്കും

 

Latest