ലഹരിമരുന്നുകള്‍ പിടിച്ചെടുത്തു; ഡബ്ലിനില്‍ രണ്ടു പേര്‍ അറസ്റ്റില്‍; വീട്ടില്‍ നിന്നും കഞ്ചാവ് ചെടികളും പിടിച്ചെടുത്തു

ഡബ്ലിന്‍: നിരോധിത ലഹരിമരുന്നുകളും കഞ്ചാവും പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ ഗാര്‍ഡാ ലഹരി നിരോധിത സംഘം പിടിച്ചെടുത്തു. ക്ലോക്കഡൈന്‍ ഏരിയയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി നടത്തിയ പരിശോധനയിലാണ് ലഹരിമരുന്നുകള്‍ പിടിച്ചെടുത്തത്. 120,000 യൂറോ വിലവരുന്ന ആറു കിലോ കഞ്ചാവുമായാണ് സംഘത്തിലെ രണ്ടു പേരെ പിടികൂടിയത്. അറസ്റ്റിലായ വ്യക്തിക്കു മുപ്പതു വയസിനു മുകളില്‍ പ്രായമുണ്ടെന്നാണ് ഗാര്‍ഡാ സംഘം പറയുന്നത്.
കാറില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ സംഭവത്തിന്റെ തുടര്‍ച്ചയായി വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ ക്ലോക്കഡൈനിലെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടികളും കണ്ടെത്തിയിട്ടുണ്ട്. 40,000 യൂറോ വില വരുന്ന കഞ്ചാവ് ചെടികളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നുണ്ട്. 30 കാരനായ ഒരാളെ വീട്ടില്‍ നിന്നും ഗാര്‍ഡാ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടു പേരും റോണാസ് ടൗണ്‍ ഗാര്‍ഡാ സ്‌റ്റേഷനില്‍ ഗാര്‍ഡാ സംഘത്തിന്റെ കസ്റ്റഡിയിലാണ്.

Top