20 ലക്ഷം തട്ടിയ ആടിനെ വീട്ടുകാര്‍ വെട്ടി പത്രക്കാര്‍ക്ക് വിളമ്പി

തങ്ങളുടെ വീട്ടിലെ സമ്പാദ്യം മുഴുവന്‍ തട്ടിയ ആടിനെ ഉടമ വെട്ടി പത്രക്കാര്‍ക്ക് വിളമ്പി. സെര്‍ബിയയിലെ ഒരു കര്‍ഷക കുടുംബത്തിലാണ് സംഭവം. വിശന്ന് വലഞ്ഞ് വന്ന ആട് കര്‍ഷകന്റെ സമ്പാദ്യം മുഴുവന്‍ അകത്താക്കുകയായിരുന്നു. ഇതില്‍ കലി പൂണ്ട ഉടമ ആടിനെ വെട്ടി പത്രക്കാര്‍ക്ക് വിളമ്പി. പത്ത് ഹെക്ടര്‍ ഭൂമി വാങ്ങുന്നതിനായി  സൂക്ഷിച്ചിരുന്ന പണമാണ് ആട് വിശന്നപ്പോള്‍ അകത്താക്കിയത്. ഭൂമി വാങ്ങാന്‍ പോകുന്നതിന് മുമ്പ് പണം എല്ലാം എടുത്ത് റെഡിയാക്കി മുറിക്കുള്ളിലെ മേശപ്പുറത്ത് വെച്ച ശേഷം ആഹാരം കഴിക്കാന്‍ പോയതായിരുന്നു ഉടമ. ഈ  സമയം കൊണ്ട് ആട് വീടിനുള്ളില്‍ കയറി പണം ഭക്ഷിക്കുകയും ചെയ്തു.മിച്ചം 300 യൂറോ ആട് ഭക്ഷിക്കാതെ വെച്ചിരുന്നു.

Top