ദൈവസാന്നിധ്യം നിറഞ്ഞു നിൽക്കുന്ന ബഥേൽ ജനസമുദ്രമാകുന്നു

സ്വന്തം ലേഖകൻ
യൂറോപ്പിനു മുഴുവൻ ആത്മീയ ആവേശമായി മാറിക്കൊണ്ടിരിക്കുന്ന സെഹിയോൻ യൂറോപ്പ് നയിക്കുന്ന രണ്ടാം ശനിയാഴ്ച കൺവൻഷൻ വീണ്ടും എത്തുന്നു. ഏപ്രിൽ എട്ടിനു ഉണരാം പ്രശോഭിക്കാം വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയുമായി നോമ്പുകാല ഒരുക്കങ്ങൾ ധ്യാനങ്ങളിലൂടെ ഓസ്‌ട്രേലിയായുടെ നാനാഭാഗങ്ങളിൽ ഏറെ തിരക്കിലായിരക്കുകയാണ് സെഹിയോൻ യൂറോപ്പ് ഡയറക്ടർ സോജി ഓലിക്കൽ അച്ഛൻ. ആയതിനാൽ സെഹിയോൻ യൂറോപ്പിന്റെ ഭാഗമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതും, പ്രമുഖ വചന പ്രഘോഷകനുമായ ഫാ.ഷൈജു നടുവത്താനിയിൽ അച്ചനായിരിക്കും. ഇപ്രാവശ്യത്തെ കൺവൻഷൻ നയിക്കുക. പ്രസക്തമായ വചന പ്രഘോഷകനും കൂടുതൽ ശുശ്രൂഷകനുമായ റവ.ഫാ.സിറിൾ ഇടമന അച്ഛൻ ആരാധന നയിക്കുന്നതായിരിക്കും.
അനേകം ബിഷപ്പുമാരെയും വൈദികരെയുംസന്യസ്തരെയും ധ്യാനിപ്പിച്ചിട്ടുള്ളതും ലോക സുവിശേഷീകരണത്തിന്റെ ഭാഗമായി ഇപ്പോൾ ജർമ്മനി ആസ്ഥാനമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതും ജീസസ് വണ്ടർ എന്ന പ്രോഗ്രാമിലൂടെ ലോകശ്രദ്ധ തന്നെ തന്നെ കവർന്നെടുത്തു ബ്രദർ തോമസ് പോൾ പ്രസംഗിക്കും.
Latest