ദുഃഖവെള്ളിയുടെ പേരില്‍ മദ്യത്തിന്റെ പരസ്യം;വെട്ടിലായ ടെസ്കോ മാപ്പുപറഞ്ഞു !

ലണ്ടന്‍∙ ദുഃഖവെള്ളിയുടെ പേരില്‍ ബീയറിന്റെയും സൈഡറിന്റെയും പരസ്യം നല്‍കിയ ടെസ്കോ സൂപ്പര്‍ മാര്‍ക്കറ്റ് തെറ്റു മനസലാക്കിയപ്പോള്‍ മാപ്പുപറഞ്ഞു തടിതപ്പി. ഈസ്റ്ററിനു മുന്നോടിയായുള്ള വില്‍പന കൊഴുപ്പിക്കാനാണു ദുഃഖവെള്ളിയുടെ പേരുപറഞ്ഞു ടെസ്കോ പത്രങ്ങളില്‍ പരസ്യം നല്‍കിയത്.

വിവാദമായതോടെ പരസ്യം പിന്‍വലിച്ചു ടെസ്കോ മാപ്പു പറഞ്ഞു. ഈസ്റ്ററിനെ മുന്നില്‍കണ്ടുള്ള പരസ്യം മാത്രമായിരുന്നു ഇതെന്നും മറ്റു ദുരുദ്ദേശങ്ങളൊന്നും തങ്ങള്‍ക്കില്ലായിരുന്നു എന്നുമാണു ടെസ്കോയുടെ വിശദീകരണം.

Latest