തോക്കുധാരികള്‍ വീട്ടിനുള്ളില്‍: ദമ്പതിമാരെ ഭീഷണിപ്പെടുത്തി; ഒടുവില്‍ കാറുമായി കടന്നു

ഡബ്ലിന്‍: വീട്ടിനകത്ത് അതിക്രമിച്ച് കയറിയ മോഷ്ടാക്കള്‍ ദമ്പതിമാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി കാര്‍ മോഷ്ടിച്ചു. ഇന്നലെ രാത്രി 11 മണിയോടെ കൗണ്ടി ആന്‍ട്രിമിലെ ന്യൂടൗണ്‍ആബേയിലെ ബ്ലിക്രൈയ്ഗി ഗാര്‍ഡനിലുള്ള വീട്ടിലാണ് വീട്ടുകാരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ മോഷണം നടന്നത്.

മുഖം മൂടി ധരിച്ചെത്തിയ രണ്ടു മോഷ്ടക്കാള്‍ വീടിന്റെ പുറകുവശത്തെ ഡോറിലൂടെ അകത്ത് കയറുകയും വീട്ടിലെ അടുക്കളയില്‍ വെച്ച് ദമ്പതിമാരെ ആക്രമിക്കുകയും ചെയ്തു. ഒരാളുടെ കൈയില്‍ തോക്കുണ്ടായിരുന്നു. തോക്കു ചൂണ്ടി കാറിന്റെ കീ കൈക്കലാക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വെളുത്ത നിറത്തിലുള്ള Peugeot 308 കാര്‍ ഏതാനും മണിക്കൂറുകള്‍ക്കകം കത്തിയ നിലയില്‍ Kiln റോഡില്‍ കണ്ടെത്തിയെന്ന് ഡിക്ടറ്റീവ് സര്‍ജന്റ് കോളിന്‍ ്രേഗ പറഞ്ഞു. ഒരു ഹാന്‍ഡ് ബാഗും മോഷ്ടക്കള്‍ കൊണ്ടുപോയതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരമറിയുന്നവര്‍ 101 എന്ന നമ്പറിലെ 0800 555 111 എന്ന ക്രൈം സ്റ്റോപ്പര്‍ നമ്പറിലോ വിളിക്കണമെന്ന് ഗാര്‍ഡ ആവശ്യപ്പെട്ടു.

Top