ആരോഗ്യ രംഗത്ത് അഴിച്ചു പണി വേണമെന്ന ആവശ്യം ശക്തം; പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിദഗ്ധരുടെ യോഗം

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യുന്നതിലും നിലനിര്‍ത്തുന്നതിലുമുള്ള പ്രശ്‌നങ്ങള്‍ ആരോഗ്യരംഗത്തെ വിദഗ്ധര്‍ ചര്‍ച്ച ചെയ്യുന്നു. ഡബ്ലിനില്‍ രണ്ടുദിവസം നടക്കുന്ന ചര്‍ച്ചയില്‍ സെന്റ് വിന്‍സെന്ഡറ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് മെഡിക്കല്‍ ഓങ്കോളജിസ്റ്റായ പ്രൊഫ.ജോണ്‍ ക്രൗണ്‍ മുഖ്യപ്രഭാഷണം നടത്തും. ജീവനക്കാരെ നിലനിര്‍ത്തുന്നതിനായി അയര്‍ലന്‍ഡിലെ ആരോഗ്യരംഗത്ത് ആത്യന്തികമായ അഴിച്ചുപണി ആവശ്യമാണെന്ന് അദ്ദേഹം പറയുന്നു.

അന്തര്‍ദേശീയ സംവിധാനങ്ങളുമായി താരമത്യം ചെയ്യുകയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെ രാഷ്ട്രീയ സാമൂഹിക ചുറ്റുപാടുകളും ആരോഗ്യസംവിധാനവും വിലയിരുക്കുക.ും വേണമെന്നും അദ്ദേഹം പറഞ്ഞു. മികച്ച ആരോഗ്യസംവിധാനം നിലനില്‍ക്കുന്ന രാജ്യങ്ങളിലെല്ലാം ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുകയും അംഗീകാരം നല്‍കുകയും ട്രെയിനികളെ പരിശീലിപ്പിച്ച സീനിയര്‍ സ്‌പെഷ്യലിസ്റ്റുകളുടെ മേല്‍നോട്ടത്തില്‍ ജോലിയില്‍ പ്രാപ്തരാക്കുകയും ചെയ്യുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിരവധി ഹെല്‍ത്ത്‌കെയര്‍ ഒര്‍ഗനൈസേഷനുകള്‍ വരും ദിവസങ്ങളില്‍ 300 ഓളം ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Top