ഹെൽത്ത് സർവീസ് ജീവനക്കാരെ നിയമിക്കുന്നതിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടു വരാൻ എച്ച്എസ്ഇ

സ്വന്തം ലേഖകൻ

ഡബ്ലിൻ: രാജ്യത്ത് ഹെൽത്ത് സർവീസ് ജീവനക്കാരെ നിയമിക്കുന്നതിൽ സർക്കാർ നിർദേശ പ്രകാരം എച്ച്എസ്ഇ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. എച്ച്എസ്ഇയിൽ ഏർപ്പെടുത്തിയ ആഭ്യന്തര സർക്കുലർ പ്രകാരമാണ് ഇപ്പോൾ സർക്കാർ പുതിയ ജീവനക്കാരെ നിയമിക്കുന്നതിനു പുതിയ സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം എച്ച്എസ്ഇ ഡയറക്ടർ ജനറൽ ടോണി ഓബ്രിയാനാണ് ഇതു സംബന്ധിച്ചുള്ള പുതിയ സർക്കുലർ ഓഫിസുകളിൽ വിതരണം ചെയ്തത്. ജനുവരിയോടെ ഇതു സംബന്ധിച്ചുള്ള തീരുമാനം സർക്കാർ എടുത്തിരുന്നു. ഇതേ തുടർന്നു പുറത്തു വന്ന സർക്കുലർ പ്രകാരം പുതിയ ജീവനക്കാരെ നിയമിക്കുന്നതിനു ഈ മാസം മുതൽ സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പുതുക്കിയ പേ റോൾ പ്രകാരം ഒരാൾ ജോലിക്കെത്തിയെങ്കിൽ മാത്രമേ മറ്റൊരാൾക്കു ജോലിയിൽ നിന്നു വിട്ടു പോകാൻ സാധിക്കൂ എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് ആരോഗ്യ മേഖലയിലെ നിക്ഷേപവും തൊഴിൽ സാധ്യതകളും കഴിഞ്ഞ ഏതാനും മാസമായി വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ സർക്കാർ പുതിയ നടപടികൾ സ്വീകരിക്കുന്നത്. രാജ്യത്തെ ആരോഗ്യ മേഖലയെ പൊതുസേവന വിഭാഗമായി നിലനിർത്തുന്നതിനുള്ള നടപടികളാണ് സർക്കാർ സജീവമായി മുന്നോട്ടു കൊണ്ടു പോകുന്നത്.
2012 ഓടെ രാജ്യത്ത് അധികമായി 10,000 ഗാർഡാമാരെയും, ടീച്ചർമാരെയും, നഴ്‌സുമാരെയും അധികമായി നിയമിക്കുന്നതിനു സർക്കാർ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നു അയർലൻഡ് പ്രധാനമന്ത്രി എൻഡാ കെനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top