വീടുകളില്ലാതെ ആളുകൾ തെരുവിൽ: ഒഴിഞ്ഞു കിടക്കുന്ന വീടുകൾ നിരവധി

സ്വന്തം ലേഖകൻ

ഡബ്ലിൻ: രാജ്യത്ത് വീടില്ലാത്തവരുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ ഒഴിഞ്ഞു കിടക്കുന്ന വീടുകളുടെ എണ്ണവും വർധിക്കുകയാണെന്നും റിപ്പോർട്ടുകൾ. രാജ്യത്ത് പ്രതിദിനം എന്ന പോലെ വീടില്ലാത്ത ആളുകളുടെ എണ്ണം കൂടുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
സി.എസ്.ഒ കണക്ക് പ്രകാരം 2016 ഏപ്രിൽ 24 വരെ 183,312 ഒഴിഞ്ഞ വീടുകൾ കണ്ടെത്തിയിരിക്കുകയാണ്. ഹോളിഡേ ഹോമുകളുടെ എണ്ണം 62,148 വരുമെന്നും കണക്കാക്കപ്പെടുന്നു. ഭവന മന്ത്രാലയം നിർമ്മിച്ച് കൊടുത്ത വീടുകളും ഇക്കൂട്ടത്തിലുണ്ട്. പലതിലും വെള്ളവും, വൈദ്യുതിയുമില്ലാതെ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.
ആൾ താമസം ഉള്ള അപ്പാർട്മെന്റുകളിലും താമസസൗകര്യം ലഭ്യമാണ്. വീട്ടുടമസ്ഥൻ അനധികൃതമായി വാടക ഉയർത്തുന്നത് ചില ഇടങ്ങൾ ഒഴിഞ്ഞു കിടക്കാൻ ഒരു പ്രധാന കാരണമാണ്. വിദേശിയരെ ചൂഷണം ചെയ്യുന്ന വീട്ടുടമസ്ഥർക്കും രാജ്യത്ത് പഞ്ഞമില്ല. അയർലണ്ടിലെ വിനോദ സഞ്ചാര സീസൺ കണക്കിലെടുത്ത് ടൂറിസ്റ്റുകൾ എത്തുമെന്നതിനാൽ ചിലർ അപ്പാർട്ടുമെന്റുകളിലെ ഒഴിവു പെട്ടെന്ന് നികത്താറുമില്ല. ഒഴിഞ്ഞു കിടക്കുന്ന വീടുകളും, ഫ്‌ളാറ്റുകളും പലതും റിയൽ എസ്റ്റേറ്റ് കമ്പനികളുടെ അധീനതയിലുമാണ്.
ഒഴിഞ്ഞുകിടക്കുന്ന അപ്പാർട്ട്മെന്റുകൾ മാത്രം ഉപയോഗപ്പെടുത്തിയാൽ രാജ്യത്തെ ഭവന പ്രതിസന്ധിക്ക് നല്ലൊരു പരിഹാരമാർഗം കണ്ടെത്താൻ കഴിയും. കോ-കാവനിൽ ബ്ലാക്ക് ലയൺ അപ്പാർട്ട്മെന്റിലാണ് ഏറ്റവും കൂടുതൽ താമസസ്ഥലം ഒഴിഞ്ഞു കിടക്കുന്നത്. കോ-ലിറ്ററിമിൽ കേഷ്‌കാരികൻ ബ്ലോക്കിൽ 45.6 ശതമാനം ഒഴിവുകളും നിലവിലുണ്ട്. ലേറ്റർകെണിയിൽ 15 ശതമാനം വീടുകളിലും, ലോങ്‌ഫോഡിൽ 14.6 ശതമാനം വീടുകളിലും, ബലിനയിൽ 14.3 ശതമാനവും ആൾതാമസമില്ലാത്ത ഒഴിഞ്ഞു കിടക്കുകയാണ്. സി.എസ്.ഓ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭവനമന്ത്രാലയം ഒഴിഞ്ഞു കിടക്കുന്ന വീടുകൾ ഉപയോഗപ്രദമാക്കാനുള്ള നടപടികൾക്കൊരുങ്ങുകായാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top