ചികിത്സാ പിഴവിനെ തുടർന്നു തലച്ചോറിനു തകരാർ സംഭവിച്ച രോഗിക്കു 4.1 മില്യൺ യൂറോ നഷ്ടപരിഹാരം നൽകാൻ വിധി

സ്വന്തം ലേഖകൻ

ഡബ്ലിൻ: രാജ്യത്തെ ആശുപത്രിയിൽ ചികിത്സയ്ക്കിടെ 22 കാരനു തലച്ചോറിനു ക്ഷതമേറ്റു പരുക്കേൽക്കാൻ ഇടയായ സംഭവത്തിൽ രോഗിക്കു 4.1 മില്യൺ യൂറോ നഷ്ടപരിഹാരം നൽകണമെന്നു ഹൈക്കോടതി വിധി. ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്നു 22 കാരനായ യുവാവിനു തലച്ചോറിനു ക്ഷതം സംഭവിച്ച സംഭവത്തിലാണ് ഇപ്പോൾ ഹൈക്കോടതി നഷ്ടപരിഹാരം വിധിച്ചിരിക്കുന്നത്.
ആൻഡ്രൂസ് വീലാൻ എന്ന 22 കാരനാണ് ചികിത്സാ പിഴവിനെ തുടർന്നു സെറിബ്രൽ പാഴ്‌സി ബാധിച്ച് ജീവിതകാലം മുഴുവൻ കട്ടിലിൽ കിടക്കാൻ വിധിക്കപ്പെട്ടത്. ചികിത്സാ പിഴവിനെ തുടർന്നു കട്ടിലിൽ കിടപ്പിലായ യുവാവിനു ജീവിതകാലം മുഴുവൻ പ്രത്യേക താമസ സൗകര്യം ഒരുക്കി നൽകണമെന്ന നിർദേശവും കോടതിയുടെ ഭാഗത്തു നിന്നും വന്നിട്ടുണ്ട്.
പോർട്ടലോയിസ് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് യുവാവിനു ചികിത്സാ പിഴവിനെ തുടർന്നു ആരോഗ്യ പ്രശ്‌നങ്ങളുണ്ടായത്. 1993 ആഗസ്റ്റ് അഞ്ചിനു ഗർഭാവസ്ഥയിലിരിക്കുന്നതനിടെ തുടർന്നാണ് ആൻഡ്രൂസ് വീലാനു സെറിബ്രൽ പാഴ്‌സി ബാധിച്ചതെന്നാണ് റിപ്പോർട്ടുകൾ. പോർട്ടലോയിസ് ജനറൽ ആശുപത്രിയിൽ ഗർഭാവസ്്ഥയിലിരിക്കെയാണ് രോഗങ്ങൾ തുടങ്ങിയത്. ഇത് കൃത്യമായി പരിശോധിക്കാൻ തയ്യാറാകാതെ ആശുപത്രി അധികൃതർ ചികിത്സ കൃത്യമായി നടത്താതിരുന്നതാണ് പ്രശ്‌നങ്ങൾക്കു കാരണങ്ങളെന്നു റിപ്പോർട്ടുകൾ.
വീലാന്റെ സുപ്രീം കോടതി കൗൺസിലലായ ഡെന്നീസ് മെക്ക്‌ക്ലൊഹാനാണ് കേസിൽ ഹാജരായത്. രണ്ടു കക്ഷികളും കോടതിയിൽ ഹാജരായി സെറ്റിൽമെന്റിനു തയ്യാറാകുകയാണെന്നു അറിയിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഇടക്കാല ആശ്വാസമായി 4.1 മില്ല്യൺ യൂറോ അനുവദിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top