സൗദിയിൽ ഹൈപർ ലൂപ് വരുന്നു;.!!!! ഒരു മണിക്കൂർ കൊണ്ട് റിയാദിൽ നിന്ന് ജിദ്ദയിലെത്താം

ദുബായ് : മണിക്കൂറിൽ ആയിരം കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാൻ സഹായിക്കുന്ന ഹൈപർ ലൂപ് 2030 സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ അമേരിക്കയിൽ അനാച്ഛാദനം ചെയ്തു.വിഷൻ 2030 ൻ്റെ ഭാഗമായാണു ഹൈപർ ലൂപ് സൗദിയിൽ വരുന്നത്.വിർജിൻ ഹൈപർ ലൂപ് വൺ ആണു ഇതിൻ്റെ നിർമ്മാതാക്കൾ. ലോകത്തെ ഏക ഹൈപർ ലൂപ് നിർമ്മാതാക്കളും വിർജിൻ ആണു

ഹൈപർലൂപ് 2030 കാലിഫോർണിയയിൽ വിർജിൻ ഫാക്ടറിയിൽ അനാച്ഛാദനം ചെയ്യുംബോൾ വിർജിൻ മേധാവി റിച്ചാർഡ് ബ്രാൻസണും സന്നിഹിതനായിരുന്നു.ഹൈ സ്പീഡ് ട്രാൻസ്പോർട്ട് സിസ്റ്റം ആണു ഹൈപർ ലൂപ് ടെക്നോളജി. വിവിധ സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ചിട്ടുള്ള ഒരു ട്യൂബിനുള്ളിലാണു സഞ്ചാര മാർഗം . പാലങ്ങൾ പണിതായിരിക്കും ട്യൂബുകൾ സ്ഥാപിക്കുക. 20 യാത്രക്കാർക്ക് ഒരേ സമയം ഇരിക്കാൻ സാധിക്കുന്ന ക്യാപ്സൂളുകളാണു വാഹനം. 30 സെക്കൻ്റ് ഇട വിട്ട് ക്യപ്സൂളുകൾക്ക് ട്യൂബിനുള്ളിലൂടെ പോകാം.നിലവിൽ 10 മണിക്കൂറിലേറേ സഞ്ചരിക്കാൻ സമയമെടുക്കുന്ന റിയാദ് .ജിദ്ദ റൂട്ടിൽ ഹൈപർ ലൂപ് വഴി സഞ്ചരിച്ചാൽ വെറും ഒന്നേക്കാൽ മണിക്കൂർ കൊണ്ട് എത്താൻ സാധിക്കും.എട്ടര മണിക്കൂർ യാത്ര വേണ്ട അബുദാബി റിയാദ് റൂട്ടിൽ ഹൈപർ ലൂപ് വഴി 50 മിനിട്ടിനുള്ളിൽ എത്താൻ സാധിക്കും.സൗദിക്ക് പുറമേ മറ്റു ജി സി സി രാജ്യങ്ങൾക്ക് കൂടെ ബന്ധപ്പെടുത്തിയായിരിക്കും ഹൈപർ ലൂപ് വരിക.ഹൈപർ ലൂപ് വരുന്നതോടെ സാംബത്തിക -വ്യവസായ രംഗത്ത് വൻ മാറ്റങ്ങൾക്കായിരിക്കും സൗദി സാക്ഷ്യം വഹിക്കുക

Latest