യുകെയില്‍ IELTS യോഗ്യതാ സ്‌കോര്‍ 6.5 ആക്കി കുറയ്ക്കാനുള്ള നിര്‍ദേശത്തിന് അംഗീകാരം

ആയിരക്കണക്കിന് മലയാളി നേഴ്‌സുമാര്‍ ജീവനക്കാരായുള്ള യുകെയില്‍ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തിന്റ യോഗ്യത കുറയ്ക്കാനുള്ള ചര്‍ച്ചകള്‍ ഫലം കണ്ടു. കഴിഞ്ഞ ദിവസം നടന്ന എന്‍എംസി കൗണ്‍സില്‍ മീറ്റിംഗില്‍ നാഷണല്‍ രജിസ്ട്രേഷന്‍ റിവ്യൂ പ്രൊപോസല്‍ അംഗീകരിക്കുകയായിരുന്നു. സ്റ്റാഫ് നഴ്‌സുമാരുടെ കുറവ് മൂലം ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റുന്നത് പരിഗണിച്ചാണ് വിദേശ നഴ്സുമാര്‍ക്കായി ഇംഗ്ലീഷ് ഭാഷാ ടെസ്റ്റില്‍ ഇളവ് കൊണ്ടുവരുന്നത്.

ഇതനുസരിച്ചു വിദേശ നഴ്സുമാര്‍ക്ക് ഐഇഎല്‍ടിഎസിന്റെ റൈറ്റിംഗ് മൊഡ്യൂളിന് യോഗ്യതാ സ്‌കോര്‍ 6.5 മതിയാവും. എന്നാല്‍ റീഡിംഗ്, ലിസണിംഗ്, സ്പീക്കിംഗ് മൊഡ്യൂളുകള്‍ക്ക് സ്‌കോര്‍ 7 വേണമെന്ന നിലവിലെ രീതി തുടരും. എന്‍എംസി നടത്തിയ നീണ്ട ചര്‍ച്ചകളുടെ ഫലമായാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. ഡിസംബര്‍ അഞ്ച് മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നന്നായി ഇഗ്‌ളീഷില്‍ ആശയ വിനിമയം നടത്തുന്ന നിരവധി നഴ്സുമാരും മിഡ് വൈഫുമാരും ഐഇഎല്‍ ടിഎസ് റൈറ്റിംഗ് ടെസ്റ്റില്‍ നേരിയ വ്യത്യാസത്തില്‍ യോഗ്യത നേടാനാവാതെ പോകുന്നുണ്ട്. ഈ യഥാര്‍ത്ഥ്യം മനസിലാക്കിയാണ് ഇളവ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത് മലയാളി നഴ്‌സുമാര്‍ക്കും വലിയ സഹായകരമായിരിക്കും. മോഡേണ്‍ വര്‍ക്ക് എണ്‍വയേണ്‍മെന്റില്‍ സുരക്ഷിതമായ രോഗികളുമായി ആശയവിനിമയം നടത്തുന്നതിന് റൈറ്റിംഗില്‍ സ്‌കോര്‍ 7 എന്ന ലെവല്‍ ആവശ്യമില്ലെന്ന വാദം എന്‍എംസി അംഗീകരിക്കുകയായിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്നുമുള്ള ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകള്‍ക്കും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വര്‍ക്കും ഇനി മുതല്‍ ഒരേ മാനദണ്ഡമാണ് എന്‍എംസി നടപ്പാക്കുന്നത്. ഒഴിവുകള്‍ നികത്താത്തതും നിലവിലെ നഴ്സുമാരുടെ കൊഴിഞ്ഞുപോകലും മൂലം അയര്‍ലന്റിലെയും യുകെയിലെയും ആരോഗ്യമേഖല കടുത്ത സമ്മര്‍ദ്ദത്തിലാണ്.

ഇതാണ് എന്‍എംസിയുടെ തീരുമാനത്തെ സ്വാധീനിച്ചത്. ഇംഗ്ലണ്ടില്‍ മാത്രം 42,000 നഴ്സിംഗ് ഒഴിവുകള്‍ നിലവിലുണ്ട്. റിക്രൂട്ടിങ് സംവിധാനവും അവതാളത്തിലാണ്. നിലവിലെ യോഗ്യതാ മാനദണ്ഡം അനുസരിച്ചു ഒഴിവുകള്‍ നികത്താനാവാത്ത സ്ഥിതിയാണ്. ബ്രെക്‌സിറ്റിന്റെ വെളിച്ചത്തില്‍ പല കാര്യങ്ങളിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായ നിയമങ്ങള്‍ ആവിഷ്‌കരിക്കാന്‍ യുകെ ഒരുങ്ങുന്നതിന്റെ ആദ്യസൂചനയാണ് ഐഇഎല്‍ടിഎസ് പരിഷ്‌കാരമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

എന്നാല്‍ ഐഇഎല്‍ടിഎസിന്റെ കാര്യത്തില്‍ യുകെയുടെ പരിഷ്‌കാരം കൂടുതല്‍ മെച്ചപ്പെട്ടതാണെന്ന കണക്കുകൂട്ടലില്‍ അയര്‍ലന്റ് അടക്കമുള്ള മറ്റു രാജ്യങ്ങളും അനുകരിക്കാന്‍ സാധ്യതയുള്ളതായാണ് സൂചന. യുകെയില്‍ ഐ ഇ ല്‍ ടി എസ് മിനിമം യോഗ്യത കുറയ്ക്കാനുള്ള തീരുമാനം ഉണ്ടായാല്‍ അയര്‍ലന്റിലും ഈ സാധ്യത തള്ളിക്കളയാനാവില്ല. കിഴക്കന്‍ യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നേഴ്‌സുമാരാണ് നിലവില്‍ അയര്‍ലണ്ടിലെ മിക്ക ആശുപത്രികളിലും ജീവനക്കാരായി ഉള്ളത്.

ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തില്‍ വളരെ താഴ്ന്ന നിലവാരം പുലര്‍ത്തുന്നവരാണ് ഇവരില്‍ ഭൂരിപക്ഷവും. ഈ അവസരത്തിലാണ് മലയാളി നേഴ്സുമാര്‍ക്ക് സാധ്യത വര്‍ധിക്കുന്നത്. ഭാഷ പരിജ്ഞാനം രോഗികളുടെ സുരക്ഷയെ ബാധിക്കുമെന്നതിനാല്‍ ഐ ഇ ല്‍ ടി എസ് മിനിമം സ്‌കോര്‍ കുറയ്ക്കാനുള്ള തീരുമാനം HSE യുടെ ഭാഗത്ത് നിന്നുണ്ടായാല്‍ മലയാളി നേഴ്സുമാര്‍ക്കായിരിക്കും വന്‍ സാധ്യതകള്‍ തുറക്കുന്നത്. കേവലം ഭാഷയിലൂന്നിയുള്ള പരിശോധനകള്‍ നഴ്സുമാരുടെ കടുത്ത ദൗര്‍ലഭ്യം നേരിടുന്ന വേളയില്‍ അഭിലഷണീയമല്ലെന്ന വാദവും ഉയരുന്നുണ്ട്. അയര്‍ലണ്ടില്‍ ഇത്തരം സാഹചര്യമുണ്ടായാല്‍ മിക്ക HSE ട്രസ്റ്റുകളുടെയും മാനേജര്‍മാരും ഈ ആവശ്യത്തിനൊപ്പം അണിനിരക്കാനാണ് സാധ്യത.

വിദേശത്തു നിന്നുള്ള നഴ്‌സുമാര്‍ക്ക് രജിസ്ട്രേഷന്‍ നല്‍കിയില്ലെങ്കില്‍ ആവശ്യത്തിന് ജീവനക്കാരില്ലാതാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഐ ഇ ല്‍ ടി എസ് സ്‌കോര്‍ 6 .5 ആക്കുന്ന കാര്യത്തില്‍ അടിയന്തിര നടപടി ഉണ്ടായത്.

Top