ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിന്റെ സുരക്ഷ വർധിപ്പിക്കുന്നു

പി.പി ചെറിയാൻ
മിൽപിറ്റാസ് (കാലിഫോർണിയ): അമേരിക്കയിൽ സമീപകാലങ്ങളിൽ ഇന്ത്യൻ വംശജർക്കും ഇന്ത്യൻ സ്ഥാപനങ്ങൾക്കും എതിരെ അക്രമ പ്രവർത്തനങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ കാലിഫോർണിയ മിൽപിറ്റാസിലുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിന്റെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചതായി മാർച്ച് 13 നു ഭാരവാഹികൾ അറിയിച്ചു.
ഐസിസി ടേബിൾ ടെന്നീസ് സെന്ററിൽ രണ്ടാഴ്ച മുൻപ് ഒരു മെമ്പർ ആക്രമിക്കപ്പെട്ട് കയ്യും കയ്യിലുണ്ടായിരുന്ന വിലപ്പെട്ട സാധനങ്ങൾ കവർച്ച ചെയ്യുകയും ചെയ്ത സംഭവവും മാർച്ച് 11 12 ടെന്നീസ് സെന്ററിൽ അതിക്രമിച്ചു കയറി രണ്ടു പേർ കളവ് നടത്തുകയും ചെയ്തതാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചതെന്നു ഐസിസിയുടെ പ്രസ്താവനയിൽ പറയുന്നു. വീഡിയോ അലാറം സിസ്റ്റം മോഷ്# സെന്റേഴ്‌സ് എന്നിവയാണ് സുരക്ഷയുടെ ഭാഗമായി സ്ഥാപിക്കുന്നത്. സെന്ററിലേയ്ക്കു വരുന്നവർ ചുറ്റുപാടും പ്രത്യേകം ശ്രദ്ധിക്കണമെന്നു കാറുകൾ ലോക്ക് ചെയ്യണമെന്നും ഭാരവാഹികൾ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
ഇന്ത്യൻ വംശജർക്കെതിരെ വർധിച്ചു വരുന്ന വംശീയ ആക്രമണങ്ങളും ഭീഷണികളും നിയന്ത്രിക്കാൻ പൊലീസിന്റെ ഭാഗത്തു നിന്നും ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നു വിവിധ ഇന്ത്യൻ ഏഷ്യൻ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
Latest
Widgets Magazine